കൊല്ലൂർ മൂകാംബിക ക്ഷേത്ര തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു; ഭക്തർക്ക് വലിയ നഷ്ടം

Anjana

Manjunath Adiga Kollur Mookambika Temple

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്ന മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ഇരുപതു വർഷക്കാലം ക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം, ഇന്നലെ ഉച്ചയോടെ കുളിമുറിയിൽ കുഴഞ്ഞു വീണു. അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ പരിശോധിച്ച് ഹൃദയാഘാതം മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മഞ്ജുനാഥ അഡിഗ കൊല്ലൂർ മൂകാംബിക ക്ഷേത്ര ട്രസ്റ്റി ബോർഡ് അംഗമായിരുന്നു. നിലവിലെ തന്ത്രിയും മുഖ്യ അർച്ചകനുമായ നിത്യാനന്ദ അഡിഗയുടെ പിതാവാണ് അദ്ദേഹം. കൊല്ലൂരിൽ എത്തുന്ന ആയിരക്കണക്കിന് മലയാളി ഭക്തർക്ക് അടുത്ത ബന്ധമുള്ള തന്ത്രിയായിരുന്നു മഞ്ജുനാഥ അഡിഗ. പതിനായിരത്തിലധികം ചണ്ഡികാ യാഗങ്ങൾക്ക് കാർമ്മികത്വം വഹിച്ചിട്ടുണ്ട്. മംഗള ഗൗരിയാണ് ഭാര്യ.

  പാലക്കാട് പകൽ മോഷണം: 20 പവൻ സ്വർണവും കാറും കവർന്നു; അന്വേഷണം തമിഴ്നാട്ടിലേക്ക്

മഞ്ജുനാഥ അഡിഗയുടെ മരണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. എംപി ബിവൈ രാഘവേന്ദ്ര, ബൈന്ദൂര്‍ എംഎൽഎ ഗുരുരാജ് ഗാന്ദിഗോളെ, കോട്ട ശ്രീനിവാസ പൂജാരി, എംഎൽഎ കിരണ്‍ കുമാര്‍ കൊഡ്ഗി തുടങ്ങിയവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം പ്രകടിപ്പിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ ചരിത്രത്തിൽ നിർണായക പങ്കുവഹിച്ച മഞ്ജുനാഥ അഡിഗയുടെ വിയോഗം ഭക്തസമൂഹത്തിന് വലിയ നഷ്ടമാണ്.

  നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് കേസ്: പി വി അന്‍വര്‍ എംഎല്‍എ ജാമ്യത്തില്‍ പുറത്തിറങ്ങി

Story Highlights: Kollur Mookambika Temple’s chief priest Manjunath Adiga passes away at 64

Related Posts
കൊല്ലൂർ മൂകാംബികയിൽ വിജയദശമി: ആയിരങ്ങൾ വിദ്യാരംഭത്തിന്
Kollur Mookambika Temple Vijayadashami

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾ ആരംഭിച്ചു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾ വിദ്യാരംഭ ചടങ്ങിൽ Read more

  കലൂർ നൃത്ത പരിപാടി: സംഘാടനത്തിൽ പിഴവില്ല, ബാരിക്കേഡ് സുരക്ഷയിൽ വീഴ്ച - മന്ത്രി സജി ചെറിയാൻ

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക