പാലക്കാട് അയലൂരിലെ ഐ.എച്ച്.ആര്‍.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് അഡ്മിഷന്‍ തുടങ്ങി. ഗവണ്‍മെന്റ് അംഗീകൃതമായ ഈ ആറുമാസ കോഴ്‌സിന് പ്ലസ്ടുവാണ് യോഗ്യത. എസ്.സി, എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവ് ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 15 വരെ കോളേജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04923 241766, 8547005029 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
അതേസമയം, കെല്‍ട്രോണില്‍ രണ്ട് പ്രധാന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (പ്ലസ് ടു യോഗ്യത), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (എസ്.എസ്.എല്‍.സി യോഗ്യത) എന്നിവയാണ് കോഴ്സുകള്‍. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9072592412, 9072592416 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ IATA യുടെ രണ്ട് ഡിപ്ലോമ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. IATA Foundation in Travel and Tourism with Galileo and Amedeus, Airport Operations Fundamentals എന്നിവയാണ് കോഴ്സുകള്‍. ആറ് മാസം ദൈർഘ്യമുള്ള ഈ കോഴ്സുകള്‍ക്ക് പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org സന്ദര്‍ശിക്കുകയോ 0471 2329468, 2339178, 2329539, 9446329897 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.
Story Highlights: Various educational institutions in Kerala announce admissions for certificate and diploma courses in library science, tourism, and teacher training.