കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരെ ലൈംഗികാരോപണം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

Anjana

Updated on:

Karunagapally Municipality Chairman sexual harassment
കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരായ ലൈംഗികാരോപണ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിനു ശ്രീധറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കി. ട്വന്റി ഫോർ നൽകിയ വാർത്തയെ തുടർന്നാണ് കരുനാഗപ്പള്ളി നഗരസഭ ചെയർമാന് എതിരെയുള്ള സാമ്പത്തിക – ലൈംഗിക ആരോപണങ്ങൾ സംബന്ധിച്ച വാർത്ത പുറംലോകമറിഞ്ഞത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎമ്മിൻ്റെ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്. ഉയർന്ന ആരോപങ്ങൾ ഗൗരവമുള്ളതെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും ഉയർന്ന സാഹചര്യത്തിൽ ഇനിയും പ്രതിരോധം സാധ്യമല്ലെന്നാണ് നേതൃത്വത്തിൻ്റെ അഭിപ്രായം. എന്നാൽ പാർട്ടിയ്ക്ക് ഉള്ളിലെ വിഭാഗീയതയാണ് തനിക്ക് എതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്നാണ് കോട്ടയിൽ രാജുവിൻ്റെ വാദം. ഹൃദ്രോഗബാധിതനായ ഭർത്താവിൻ്റെ ചികിത്സ ധനസമാഹാരണത്തിനാണ് നഗരസഭയിലെ താൽകാലിക ജീവനക്കാരി ചെയർമാനെ സമീപിച്ചത്. എന്നാൽ ആവശ്യം അറിയിച്ചപ്പോൾ ലൈംഗിക ചുവയോടെ കോട്ടയിൽ രാജു സംസാരിക്കുകയായിരുന്നു. ലൈംഗിക ചുവയോടെയുള്ള ചെയർമാൻ്റെ സംസാരം വിലക്കിയതോടെ പിന്നീട് യുവതിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ തൊഴിൽ പീഡനമെന്നും യുവതി പറയുന്നു. സിപിഐഎം പ്രാദേശിക ഘടകങ്ങൾക്ക് യുവതി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു.
  വയനാട് അതിതീവ്ര ദുരന്ത പ്രദേശം: പ്രഖ്യാപനം മാത്രം പോരാ, അടിയന്തര നടപടികൾ വേണമെന്ന് ടി സിദ്ദിഖ്
Story Highlights: Crime branch to investigate sexual accusation complaint against Karunagapally Municipality Chairman Kottayil Raju
Related Posts
യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണം; സംസ്ഥാന അവകാശങ്ങൾ ഹനിക്കുന്നുവെന്ന് സിപിഐഎം
UGC draft regulations

യുജിസിയുടെ പുതിയ കരട് ചട്ടങ്ങൾ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആരോപിച്ചു. Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പരാമർശിക്കുന്നതും ലൈംഗിക സന്ദേശങ്ങൾ അയയ്ക്കുന്നതും ലൈംഗികാതിക്രമം: ഹൈക്കോടതി
sexual harassment

സ്ത്രീകളുടെ ശരീരഘടനയെക്കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതും ലൈംഗികാതിക്രമമായി Read more

പാലക്കാട് പെട്ടിവിവാദം: എൻ എൻ കൃഷ്ണദാസിന് സിപിഐഎം താക്കീത്; എംവി ഗോവിന്ദൻ വിവിധ വിഷയങ്ങളിൽ പ്രതികരിച്ചു
CPI(M) Kerala political controversy

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ പെട്ടിവിവാദ പരാമർശത്തിൽ എൻ എൻ കൃഷ്ണദാസിന് സിപിഐഎം താക്കീത് നൽകി. Read more

  വനനിയമ ഭേദഗതി ബിൽ: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.വി അൻവർ
കോട്ടയം സിപിഐഎം നേതൃത്വത്തിനെതിരെ സുരേഷ് കുറുപ്പിന്റെ കടുത്ത അതൃപ്തി
Suresh Kurup CPI(M) dissatisfaction

കോട്ടയത്തെ സിപിഐഎം മുതിർന്ന നേതാവ് സുരേഷ് കുറുപ്പ് പാർട്ടി നേതൃത്വത്തോട് കടുത്ത അതൃപ്തി Read more

പെരിയ കേസ് പ്രതികളെ സന്ദര്‍ശിച്ച പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്
P Jayarajan jail visit controversy

കണ്ണൂരിലെ പെരിയ കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച സിപിഐഎം നേതാവ് പി ജയരാജനെ Read more

പെരിയ കേസ്: കുറ്റവാളികളുടെ വീട്ടിൽ സിപിഐഎം നേതാക്കൾ; പ്രതികൾ കണ്ണൂർ ജയിലിൽ
Periya case CPI(M) leaders

പെരിയ കേസിലെ കുറ്റവാളികളുടെ വീടുകളിൽ സിപിഐഎം നേതാക്കൾ സന്ദർശനം നടത്തി. പ്രതികളെ കണ്ണൂർ Read more

പെരിയ ഇരട്ട കൊലപാതകം: കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കുടുംബങ്ങൾ
Periya double murder appeal

പെരിയ ഇരട്ട കൊലപാതക കേസിൽ കോടതി വിധിക്കെതിരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ Read more

  മുസ്ലീം ലീഗും യുഡിഎഫും തീവ്രവാദ സംഘടനകൾക്ക് കീഴ്പ്പെടുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
മുസ്ലിം ലീഗ് വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങി: മലപ്പുറം സിപിഐഎം സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം
Pinarayi Vijayan Muslim League criticism

മലപ്പുറം സിപിഐഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം ലീഗിനെതിരെ കടുത്ത Read more

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി.പി. അനിൽ; മതനിരപേക്ഷത ഉയർത്തിപ്പിടിക്കുമെന്ന് പ്രഖ്യാപനം
CPI(M) Malappuram district secretary

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി.പി. അനിലിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. താനൂരിൽ നടന്ന Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക