കേരളത്തിനെതിരായ രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ കൂറ്റൻ ലീഡിലേക്ക് കുതിക്കുന്നു. മലയാളി താരം കരുൺ നായർ നേടിയ സെഞ്ച്വറി മികവിലാണ് വിദർഭയുടെ കുതിപ്പ്. 271 പന്തിൽ നിന്നും 121 റൺസാണ് കരുൺ നായർ നേടിയത്. ഡാനിഷ് മാലേവാരും അർദ്ധ സെഞ്ച്വറി (73) നേടി തിളങ്ങി.
വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ 379 ആയിരുന്നു. ഇതിനെതിരെ കേരളം 342 റൺസിന് പുറത്തായി. ക്യാപ്റ്റൻ സച്ചിൻ ബേബി സെഞ്ച്വറിക്ക് വെറും രണ്ട് റൺസ് അകലെ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ആദിത്യ സർവതെയുടെ അർദ്ധ സെഞ്ച്വറി (79) മികവിലാണ് കേരളം മാന്യമായ സ്കോറിലെത്തിയത്.
രണ്ടാം ഇന്നിംഗ്സിൽ 86 ഓവറുകൾ പിന്നിട്ടപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്ത വിദർഭ 282 റൺസിന്റെ ലീഡ് നേടിയിട്ടുണ്ട്. ഓപ്പണർമാരായ പാർഥ് രേഖഡെയും ധ്രുവ് ഷോരെയും ആദ്യഘട്ടത്തിൽ തന്നെ പുറത്തായി. സ്കോർ ഏഴിൽ നിൽക്കെയാണ് രണ്ടാമത്തെ വിക്കറ്റ് വീണത്.
രേഖഡെയെ ജലജ് സക്സേനയും ഷോരെയെ എം ഡി നിധീഷുമാണ് പുറത്താക്കിയത്. ഡാനിഷ് മാലേവാറും കരുൺ നായരും ചേർന്ന് വിദർഭ ഇന്നിംഗ്സിനെ ഉയർത്തിക്കൊണ്ടുവന്നു. എന്നാൽ ഡാനിഷ് പുറത്തായതോടെ കരുൺ നായരാണ് വിദർഭയുടെ പ്രതീക്ഷ. ഫൈനലിന്റെ അവസാന ദിവസമായ നാളെ കേരളത്തിന് ജയിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ടിയിരിക്കുന്നു.
എം ഡി നിധീഷ്, ജലജ് സക്സേന, ആദിത്യ സർവതെ, അക്ഷയ് ചന്ദ്രൻ എന്നിവരാണ് കേരളത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്. രണ്ടാം ഇന്നിംഗ്സിലും തകർച്ചയോടെയായിരുന്നു വിദർഭയുടെ തുടക്കം. എന്നാൽ ഡാനിഷും കരുൺ നായരും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തെ പ്രതിരോധത്തിലാക്കി.
Story Highlights: Karun Nair’s century puts Vidarbha in a commanding position against Kerala in the Ranji Trophy final.