മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രമായ ‘കളങ്കാവ’ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിതിൻ കെ. ജോസാണ്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്\u200d സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്\u200dറ് ലേഡീസ് പേഴ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. ചിത്രത്തിൽ മമ്മൂട്ടി വില്ലൻ വേഷത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ‘കളങ്കാവ’ലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുജീബ് നജീബാണ് സംഗീത സംവിധാനം.
ഏപ്രിലിൽ റിലീസ് ചെയ്യാനിരിക്കുന്ന ഡിനോ ഡെന്നിസിന്റെ ‘ബസൂക്ക’യാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. അടുത്തിടെ തിയേറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രം ‘ഡൊമനിക്ക് ആന്\u200dറ് ലേഡീസ് പേഴ്സ്’ ആയിരുന്നു. ‘കളങ്കാവ’ലിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.
Story Highlights: Mammootty’s next film, ‘Kalankaval,’ produced by Mammootty Kampany, reveals its first look poster, directed by debutant Jithin K. Jose.