ഐപിഎൽ 2025: ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്ത്; സഞ്ജു സാംസൺ രാജസ്ഥാനിൽ തുടരും

Anjana

Updated on:

IPL 2025 retention list
ഐപിഎൽ 2025 മെഗാലേലത്തിന് മുമ്പായി ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് പുറത്തുവന്നു. രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെ നിലനിർത്തി. യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ‌ ഹെറ്റ്മയർ, സന്ദീപ് ശർമ, റിയാൻ പരാഗ് എന്നിവരാണ് മറ്റ് താരങ്ങൾ. ജോസ് ബട്ലർ, യൂസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് താരങ്ങളെ നിലനിര്‍ത്തി. നാല് കോടി പ്രതിഫലത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടീമില്‍ തുടരും. രവീന്ദ്ര ജഡേജയെ 18 കോടിക്കും ചെന്നൈ നിലനിര്‍ത്തി. റുതുരാജ് ഗെയ്കവാദ് (18 കോടി), മതീഷ പതിരാന (13), ശിവം ദുബെ (12) എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍. മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ 16.30 കോടിക്ക് നിലനിർത്തി. ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.5 കോടി) തിലക് വര്‍മ (8 കോടി) എന്നിവരും ടീമില്‍ തുടരും. രാജസ്ഥാൻ ക്യാപ്റ്റന‍് സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിർത്തിയത്. യശസ്വി ജയ്സ്വാളിനും 18 കോടി രൂപ ലഭിക്കും. റിയാൻ പരാ​ഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം ലഭിക്കും. ഷിമ്രോൺ ഹിറ്റ്മയറിനെ 11 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തി.
  സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ച; 185 റൺസിന് പുറത്ത്
മറ്റ് ടീമുകളുടെ റീടെൻഷൻ ലിസ്റ്റിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിരാട് കോഹ്‌ലി, രജത് പാട്ടിദാര്‍, യാഷ് ദയാൽ എന്നിവരെ നിലനിർത്തി. ഡല്‍ഹി ക്യാപിറ്റല്‍സ് അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍ എന്നിവരെ നിലനിർത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്ര റസ്സൽ, ഹര്‍ഷിത് റാണ, രമൺദീപ് സിങ് എന്നിവരെ നിലനിർത്തി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിക്കോളാസ് പൂരാന്‍, രവി ബിഷ്ണോയി, മായങ്ക് യാദവ്, മുഹ്സിൻ ഖാൻ, ആയുഷ് ബദോനി എന്നിവരെ നിലനിർത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഹെൻ‍റിച്ച് ക്ലാസന്‍, പാറ്റ് കമ്മിന്‍സ്, അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ നിലനിർത്തി. ഗുജറാത്ത് ടൈറ്റന്‍സ് റാഷിദ് ഖാൻ, ശുഭ്മന്‍ ഗില്‍, സായി സുദര്‍ശന്‍, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ എന്നിവരെ നിലനിർത്തി. പഞ്ചാബ് കിങ്‌സ് ശശാങ്ക് സിങ്, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരെ നിലനിർത്തി. Story Highlights: IPL teams announce player retention lists for 2025 mega auction
Related Posts
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് ഇന്ത്യ പുറത്ത്; സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയയോട് തോൽവി
India World Test Championship

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ യോഗ്യത നഷ്ടമായി. സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയയോട് Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും വിവാഹമോചനത്തിലേക്ക്? സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തു
യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും വിവാഹമോചനത്തിലേക്ക്? സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തു
Yuzvendra Chahal Dhanashree Varma divorce

യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. ചാഹൽ ധനശ്രീയുമായുള്ള Read more

സിഡ്നി ടെസ്റ്റ്: ഇന്ത്യൻ ബോളർമാർ തിളങ്ങി; രണ്ടാം ഇന്നിങ്സിൽ പന്തിന്റെ വെടിക്കെട്ട്
India Australia Sydney Test

സിഡ്നി ടെസ്റ്റിൽ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം തുടരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് 4 റൺസ് Read more

അഫ്ഗാനിസ്ഥാന്‍-സിംബാബ്‌വെ രണ്ടാം ടെസ്റ്റ്: ബോളര്‍മാരുടെ മികവില്‍ ഇരു ടീമുകളും പിടിച്ചുനില്‍ക്കുന്നു
Afghanistan Zimbabwe Test cricket

അഫ്ഗാനിസ്ഥാന്‍-സിംബാബ്‌വെ രണ്ടാം ടെസ്റ്റില്‍ ബോളര്‍മാരുടെ മികവ് പ്രകടമായി. അഫ്ഗാനിസ്ഥാന്‍ 157 റണ്‍സിനും സിംബാബ്‌വെ Read more

സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ച; 185 റൺസിന് പുറത്ത്
India Sydney Test

സിഡ്നി ടെസ്റ്റിൽ ഇന്ത്യ 185 റൺസിന് പുറത്തായി. ഓസ്ട്രേലിയൻ ബോളർമാർ മികച്ച പ്രകടനം Read more

സിഡ്നി ടെസ്റ്റ്: രോഹിത് ശർമയില്ലാതെ ഇന്ത്യ; ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നഷ്ടം
India Sydney Test

സിഡ്നിയിൽ ബോർഡർ ഗവാസ്കർ ട്രോഫിയുടെ അവസാന മത്സരം ആരംഭിച്ചു. രോഹിത് ശർമയുടെ അഭാവത്തിൽ Read more

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് ഇന്ത്യ പുറത്ത്; സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയയോട് തോൽവി
മെൽബൺ തോൽവി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ വഴി സങ്കീർണം
India World Test Championship

മെൽബൺ ടെസ്റ്റിലെ തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ശതമാനം 52.78% Read more

മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി; ഓസ്ട്രേലിയ പരമ്പരയിൽ മുന്നിൽ
India Australia Melbourne Test

മെൽബൺ ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോട് 184 റൺസിന് പരാജയപ്പെട്ടു. ഇന്ത്യൻ ബാറ്റിങ് നിരയുടെ Read more

ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ്: നിതീഷിന്റെ സെഞ്ച്വറിയും ബുംറ-സിറാജ് കൂട്ടുകെട്ടും മത്സരത്തിന് പുതിയ മാനം നൽകി
India Australia 4th Test

അഹമ്മദാബാദിലെ നാലാം ടെസ്റ്റിൽ ഇന്ത്യയും ഓസ്ട്രേലിയയും പോരാട്ടം തുടരുന്നു. നിതീഷ് കുമാർ റെഡ്ഢിയുടെ Read more

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യത നിലനിർത്താൻ ഇന്ത്യ-ഓസീസ് നാലാം ടെസ്റ്റിൽ ഏറ്റുമുട്ടുന്നു
India Australia 4th Test

മെൽബണിൽ നാളെ ആരംഭിക്കുന്ന നാലാം ടെസ്റ്റ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകൾ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക