കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു

Anjana

കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. മന്ത്രിയായി നിയമിതനായ ശേഷം ആദ്യമായാണ് അദ്ദേഹം കോഴിക്കോട് ജില്ലയിലെത്തിയത്. രാവിലെ ഒമ്പത് മണിക്ക് മർകസിൽ എത്തിയ മന്ത്രി, അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ കാന്തപുരവുമായി സൗഹൃദ സംഭാഷണം നടത്തുകയും ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ന്യൂനപക്ഷ ജനത നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും കാന്തപുരം മന്ത്രിയോട് ആവശ്യപ്പെട്ടു. മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പിലെ അപാകതകൾ പരിഹരിക്കുന്നതിനും അലിഗഢ് യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതിനും ഗ്രാൻഡ് മുഫ്‌തി ശ്രദ്ധ ക്ഷണിച്ചു.

എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമവും പുരോഗതിയും സർക്കാരിന്റെ ലക്ഷ്യമാണെന്നും ന്യൂനപക്ഷങ്ങൾക്ക് ആശങ്കകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായി പ്രവർത്തിച്ച പരിചയം വകുപ്പിന് ഗുണകരമാകട്ടെയെന്നും സമൂഹത്തിനായി നല്ല കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കട്ടെയെന്നും കാന്തപുരം ആശംസിച്ചു. കൂടിക്കാഴ്ചയിൽ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ എന്നിവരും സന്നിഹിതരായിരുന്നു.

  വിജയുടെ പാർട്ടിയെ പരിഹസിച്ച് എം.കെ. സ്റ്റാലിൻ
Related Posts
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചന ഹർജി വീണ്ടും മാറ്റിവച്ചു
Abdul Raheem

കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന്റെ സൗദി ജയിൽ മോചനത്തിനുള്ള ഹർജി വീണ്ടും മാറ്റിവച്ചു. Read more

റിയാദ് ജയിലിലെ കോഴിക്കോട് സ്വദേശിയുടെ മോചനം വീണ്ടും നീണ്ടു
Riyadh Jail Release

റിയാദ് കോടതി ഏഴാം തവണയും കേസ് മാറ്റിവച്ചു. കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ Read more

  വിവാഹ വാഗ്ദാനത്തിൽ പീഡനം; കോൺഗ്രസ് എംപി അറസ്റ്റിൽ
സൗദി ജയിലിലെ കോഴിക്കോട് സ്വദേശിയുടെ മോചന കേസ് ഇന്ന്
Abdul Rahim Release

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കേസ് Read more

കേന്ദ്ര ബജറ്റ്: പിന്നാക്കം എന്ന് പ്രഖ്യാപിച്ചാൽ മാത്രമേ സഹായം കിട്ടൂ; കേന്ദ്രമന്ത്രിയുടെ വിചിത്ര വാദം
Kerala Budget

കേന്ദ്ര ബജറ്റിൽ കേരളത്തിന് കൂടുതൽ ഫണ്ട് ലഭിക്കാൻ സംസ്ഥാനം പിന്നാക്കം നിൽക്കുന്നതായി പ്രഖ്യാപിക്കണമെന്ന Read more

കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടറിയായി എം. മെഹബൂബ്
CPIM Kozhikode District Secretary

കോഴിക്കോട് ജില്ലാ സിപിഐഎം സമ്മേളനത്തിൽ എം. മെഹബൂബ് പുതിയ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. Read more

കോഴിക്കോട് അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ സംശയം
Kozhikode Anganwadi Food Poisoning

കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് അസ്വസ്ഥത. Read more

ലോക്സഭാ തോൽവിയും പിഎസ്സി കോഴ ആരോപണവും; സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ ചർച്ച
CPM Kozhikode Conference

കോഴിക്കോട് ജില്ലാ സിപിഐഎം സമ്മേളനത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയവും പിഎസ്സി നിയമന കോഴ Read more

  റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു
വടകരയിൽ രണ്ടു വയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
Kozhikode

വടകരയിൽ രണ്ടു വയസ്സുകാരിയായ ഹവാ ഫാത്തിമയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടി Read more

കോഴിക്കോട് ജില്ലയിൽ താൽക്കാലിക നിയമനങ്ങൾക്ക് അവസരം
Job Openings

കോഴിക്കോട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ തസ്തികയിലേക്ക് താൽക്കാലിക നിയമനം. ഇ Read more

നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയ്ക്കായി കോഴിക്കോട് കൂടരഞ്ഞിയിൽ തിരച്ചിൽ
Nenmara Double Murder

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ കണ്ടെത്താനുള്ള തിരച്ചിൽ കോഴിക്കോട് കൂടരഞ്ഞിയിലേക്കും വ്യാപിച്ചു. Read more