‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ ചെന്നൈയിൽ വച്ചായിരുന്നു അദ്ദേഹം മരണപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഹരിഹരൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം വിവിധ ഭാഷകളിലായി 800 സിനിമകൾക്ക് വേണ്ടി വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. പഴശ്ശിരാജ എന്ന ചിത്രത്തിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനും അദ്ദേഹം അർഹനായിട്ടുണ്ട്.
Story highlight : Famous costume designer Natarajan passed away.