ദില്ലി സ്കൂളിൽ മുസ്ലിം വിദ്യാർഥികൾക്ക് ക്രൂര പീഡനം; ‘ജയ് ശ്രീ റാം’ വിളിക്കാൻ നിർബന്ധം

Anjana

Delhi school Muslim students abuse

ദില്ലിയിലെ സർവോദയ ബാല വിദ്യാലയത്തിൽ മുസ്ലിം വിദ്യാർഥികൾക്ക് അധ്യാപകരിൽ നിന്ന് ക്രൂര പീഡനം നേരിട്ടതായി പരാതി ഉയർന്നിരിക്കുകയാണ്. വിദ്യാർഥികളെ മർദിക്കുകയും, കുളിമുറിയിൽ വെച്ച് അവരുടെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും, ‘ജയ് ശ്രീ റാം’ എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായാണ് ആരോപണം. അഭിഭാഷകനും വിദ്യാഭ്യാസ പ്രവർത്തകനുമായ അശോക് അഗർവാൾ ദൽഹി മുഖ്യമന്ത്രി അതിഷി മർലേനക്ക് പരാതി അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നോർത്ത് ദൽഹിയിലെ നന്ദ് നഗ്രിയിലുള്ള സർവോദയ ബാല വിദ്യാലയത്തിലെ പി.ജി.ടി പോൾ സയൻസ് അധ്യാപകൻ ആദർശ് ശർമയും പി.ടി.ഐ അധ്യാപകൻ വികാഷ് കുമാറുമാണ് പ്രധാന പ്രതികളെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു. വിദ്യാർഥികൾ ആരോടും സംസാരിക്കാതിരിക്കാൻ അവരെ നഗ്നരാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും വീഡിയോ വൈറലാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ മുസ്‌ലിം, ദളിത് വിദ്യാർത്ഥികളെ വേർതിരിച്ച് പിൻബഞ്ചുകളിൽ ഇരുത്തുകയും മേൽജാതിക്കാരായ വിദ്യാർത്ഥികളെ മുൻവശത്ത് ഇരുത്തുകയും ചെയ്തുവെന്നും ആരോപണമുണ്ട്.

സ്‌കൂളിലെ ഏകദേശം 2,500 വിദ്യാർത്ഥികളിൽ പകുതിയും മുസ്‌ലിം പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്നും മിക്കവരും ദരിദ്രരും തൊഴിലാളികളുമായ കുട്ടികളാണെന്നും സ്കൂൾ മാനേജ്മെന്റ് ആം​ഗം പറയുന്നു. മുമ്പും ഇതേ വിദ്യാലയത്തിലെ അധ്യാപകർക്ക് എതിരെ സമാനമായ പരാതി വന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ, ദില്ലി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. പ്രതികളായ അധ്യാപകരെ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ മുസ്‌ലിം വിദ്യാർത്ഥികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റണമെന്നുമാണ് വിദ്യാർഥികളുടെ അഭ്യർഥന.

  ജാതി-മത വേലിക്കെട്ടുകൾ നിലനിൽക്കുന്നു; മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ സുധാകരൻ

Story Highlights: Muslim students in Delhi school allegedly face severe abuse from teachers, forced to chant ‘Jai Shree Ram’

Related Posts
സ്കൂൾ കലോത്സവ പരാതികൾക്ക് പ്രത്യേക ട്രൈബ്യൂണൽ വേണമെന്ന് ഹൈക്കോടതി
Kerala school festival tribunal

കേരള സ്കൂൾ കലോത്സവ പരാതികൾ പരിഗണിക്കാൻ പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് Read more

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം: പുതിയ നൃത്തരൂപങ്ങളുമായി ജനുവരി 4ന് തുടക്കം
Kerala School Arts Festival

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4ന് തിരുവനന്തപുരത്ത് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി Read more

ജാതി-മത വേലിക്കെട്ടുകൾ നിലനിൽക്കുന്നു; മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ സുധാകരൻ
K Sudhakaran caste religion barriers

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്തുണ നൽകി. ശ്രീനാരായണ ഗുരുവിനെ Read more

  മുണ്ടക്കൈ-ചുരൽമല ദുരന്തം: പുനരധിവാസ പദ്ധതിയിൽ വിമർശനവും പ്രതീക്ഷയും
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം തടവ്
tuition teacher sexual abuse

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന Read more

63-ാം സംസ്ഥാന സ്കൂൾ കലോത്സവം: വിദ്യാർത്ഥികളെ പ്രതിഷേധത്തിന് ഉപയോഗിക്കരുതെന്ന് മന്ത്രി
State School Arts Festival

63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥികളെ പ്രതിഷേധത്തിന് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. Read more

മോഹൻലാൽ വെളിപ്പെടുത്തുന്നു: പത്താം ക്ലാസിൽ 360 മാർക്ക് നേടി; സ്കൂൾ കാലത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെച്ച്
Mohanlal 10th standard marks

മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ തന്റെ പത്താം ക്ലാസ് പരീക്ഷയിൽ നേടിയ Read more

ചോദ്യപേപ്പർ ചോർച്ച: കോഴിക്കോട് ഡിഡിഇയുടെ മൊഴി രേഖപ്പെടുത്തി, യൂട്യൂബ് ചാനലുകളിൽ സംശയം
question paper leak

കോഴിക്കോട് ഡിഡിഇയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. യൂട്യൂബ് ചാനലുകളെ കുറിച്ച് സംശയമുണ്ടെന്ന് ഡിഡിഇ Read more

കാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ല; മോശം പ്രവണതകൾ ഇല്ലാതാക്കണം: ഹൈക്കോടതി
Kerala High Court campus politics

കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയം Read more

  സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിപിഐ
തിരുവനന്തപുരത്ത് എൽകെജി വിദ്യാർത്ഥിനിക്ക് നേരെ അധ്യാപികയുടെ ക്രൂരത; കുടുംബം പൊലീസിൽ പരാതി നൽകി
LKG student abuse Thiruvananthapuram

തിരുവനന്തപുരത്ത് നാലു വയസ്സുകാരിയായ എൽകെജി വിദ്യാർത്ഥിനിയെ അധ്യാപിക ഉപദ്രവിച്ചതായി ആരോപണം. കുട്ടിയുടെ സ്വകാര്യ Read more

പിടിഎകളുടെ അധികാര ലംഘനം: സ്കൂളുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി
PTA committees Kerala schools

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സംസ്ഥാനത്തെ സ്കൂൾ പിടിഎ കമ്മിറ്റികളുടെ പ്രവർത്തനത്തെക്കുറിച്ച് ആശങ്ക Read more

Leave a Comment