തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ കൗൺസിലർ പ്രതിഷേധവുമായി രംഗത്ത്

Anjana

Thrissur Corporation ward division protest

തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നു. സിപിഐയുടെ സിറ്റിംഗ് ഡിവിഷനായ കൃഷ്ണാപുരം, ഡിവിഷൻ വിഭജനത്തോടെ ഇല്ലാതായതാണ് പ്രതിഷേധത്തിന് കാരണമായത്. സിപിഐ കൗൺസിലർ ബീനാ മുരളി അതൃപ്തി പരസ്യമാക്കി രം​ഗത്തെത്തി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുന്ന തൃശ്ശൂരിൽ തന്റെ സീറ്റ് വെട്ടിയതിന് പിന്നിൽ സ്ഥാപിത താല്പര്യമുണ്ടെന്ന് അവർ ആരോപിച്ചു.

15 വർഷമായി തുടർച്ചയായി ജയിക്കുന്ന ഡിവിഷൻ രണ്ടു ഡിവിഷനിലേക്ക് വെട്ടി ലയിപ്പിച്ചതായി ബീനാ മുരളി പറയുന്നു. നടത്തറ ഡിവിഷനിലേക്ക് 700 വീടും ഒല്ലൂക്കര ഡിവിഷനിലേക്ക് 500 വീടും പകുത്തു നൽകി. കൃഷ്ണാപുരം എന്ന പേര് തന്നെ നശിപ്പിക്കുന്ന നിലയാണ് ഉണ്ടായതെന്നും, ഭഗവാൻ കൃഷ്ണന്റെ പേരായതുകൊണ്ടാണോ ഡിവിഷൻ വെട്ടിയതെന്ന് സംശയമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡിവിഷൻ വെട്ടിയതിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ബീനാ മുരളി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാർട്ടിയെ ഇതു സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും, നടപടി ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ബീനാ മുരളി പറഞ്ഞു. നഷ്ടമായത് എൽഡിഎഫിന്റെ ഉറച്ച ഡിവിഷനാണെന്നും, തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണോ ഡിവിഷൻ വെട്ടിയതെന്ന് സംശയമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഡിവിഷൻ ഒഴിവാക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും, നോക്കാമെന്ന് നേതാക്കൾ പറഞ്ഞെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ലെന്നും ബീനാ മുരളി വ്യക്തമാക്കി.

  ഡിഎഫ്ഒ ഓഫീസ് ആക്രമണം: പി.വി. അൻവറിന്റെ പങ്ക് വെളിപ്പെടുത്തുന്ന റിമാൻഡ് റിപ്പോർട്ട്

Story Highlights: CPI Councillor Beena Murali expresses displeasure over division of Thrissur Krishnapuram ward

Related Posts
തൃശൂരിൽ ഫ്ലാറ്റിലേക്ക് പടക്കമേറ്: പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ
Thrissur flat fireworks attack

തൃശൂർ പുല്ലഴിയിലെ ഫ്ലാറ്റിലേക്ക് വീര്യം കൂടിയ പടക്കം എറിയപ്പെട്ടു. പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിലായി. Read more

പാറമേക്കാവ് വേല വെടിക്കെട്ടിന് തൃശൂർ എഡിഎം അനുമതി; കർശന നിബന്ധനകൾ
Paramekkavu Vela fireworks

തൃശൂർ എഡിഎം പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നൽകി. ഹൈക്കോടതി നിർദേശങ്ങൾ ദേവസ്വം Read more

  പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് കേരളത്തിലെത്തും; നാളെ സത്യപ്രതിജ്ഞ
സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിപിഐ
CPI cyber control

സിപിഐ പുതുക്കിയ പെരുമാറ്റ ചട്ടത്തില്‍ സൈബര്‍ ഇടങ്ങളിലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന Read more

എൻസിപി മന്ത്രിമാറ്റം അടഞ്ഞ അധ്യായം; പാർട്ടിയിൽ ആന്തരിക കലഹം രൂക്ഷം
NCP Kerala ministerial change

മുഖ്യമന്ത്രി പിണറായി വിജയൻ എൻസിപി മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് പ്രഖ്യാപിച്ചു. തോമസ് കെ. Read more

തൃശൂരിൽ ദാരുണം: പ്രായപൂർത്തിയാകാത്ത കുട്ടികൾ യുവാവിനെ കുത്തിക്കൊന്നു
Thrissur murder minors

തൃശൂരിൽ 30 വയസ്സുകാരനായ ലിവിൻ എന്ന യുവാവ് കൊല്ലപ്പെട്ടു. തേക്കൻകാട് മൈതാനിയിൽ വച്ച് Read more

തൃശൂർ കേക്ക് വിവാദം അവസാനിപ്പിക്കണം; രാഷ്ട്രീയ പക്വത വേണമെന്ന് സിപിഐ
Thrissur cake controversy

തൃശൂർ മേയർക്ക് ബിജെപി നേതാവ് കേക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് സിപിഐ Read more

  വയനാട് പുനരധിവാസം: സഹായ വാഗ്ദാനം നൽകിയവരുമായി മുഖ്യമന്ത്രി നാളെ ചർച്ച നടത്തും
തൃശൂർ കേക്ക് വിവാദം: നിലപാട് മയപ്പെടുത്തി സുനിൽ കുമാർ, എൽഡിഎഫിൽ അതൃപ്തി
Thrissur mayor cake controversy

തൃശൂരിലെ കേക്ക് വിവാദത്തിൽ സിപിഐ നേതാവ് വി.എസ് സുനിൽ കുമാർ നിലപാട് മയപ്പെടുത്തി. Read more

സി.പി.ഐ പാർട്ടി അംഗങ്ങൾക്ക് കർശന പെരുമാറ്റച്ചട്ടം; സംഭാവന പരിധി ഉയർത്തി
CPI code of conduct

സി.പി.ഐ പാർട്ടി അംഗങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം കർശനമാക്കി. മദ്യപാനം നിരോധിച്ചു. പാർട്ടി ഘടകങ്ങൾക്ക് സ്വീകരിക്കാവുന്ന Read more

പാലക്കാട് തോല്‍വി: മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ സിപിഐയുടെ കടുത്ത വിമര്‍ശനം
CPI criticism Palakkad by-election

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ ആവേശമുണ്ടാക്കിയില്ലെന്ന് സിപിഐ റിപ്പോര്‍ട്ട്. മുസ്ലിം ലീഗ് അധ്യക്ഷനെതിരെയുള്ള Read more

തൃശൂരിൽ ആശുപത്രി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്; സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ അന്വേഷണം തുടരുന്നു
Thrissur Congress leader sexual assault case

തൃശൂരിൽ ആശുപത്രി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ Read more

Leave a Comment