സമുദ്രത്തിൽ നിന്ന് എട്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ചൈന; ബഹിരാകാശ മേഖലയിൽ പുതിയ നേട്ടം

Anjana

China satellite launch sea platform

ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര ശക്തികളിലൊന്നായ ചൈന, തങ്ങളുടെ കഴിവുകൾ ഓരോ ദിവസവും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സമുദ്രത്തിന് നടുവില്‍ ഒരു കപ്പലില്‍ സ്ഥാപിച്ച വിക്ഷേപണത്തറയില്‍ നിന്ന് എട്ട് ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിക്ഷേപിച്ചിരിക്കുകയാണ് ഇപ്പോൾ ചൈന. ഷാന്‍ഡോങ് പ്രവിശ്യയുടെ തീരത്തെ ഹായങ് സീ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം നടത്തിയത്. ജൈലോങ്-3 (സ്മാര്‍ട് ഡ്രാഗണ്‍-3) എന്ന റോക്കറ്റാണ് വിക്ഷേപിച്ചത്, ഇത് ഈ റോക്കറ്റിന്റെ വിജയകരമായ രണ്ടാമത്തെ വിക്ഷേപണം കൂടിയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൈനീസ് എയറോസ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി കോര്‍പറേഷന്‍ (സി.എ.എസ്.സി.) ആണ് ഈ റോക്കറ്റ് വികസിപ്പിച്ചത്. വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനും സമുദ്രത്തില്‍ നിന്നുള്ള വിക്ഷേപണങ്ങള്‍ക്കും വേണ്ടിയാണ് ഈ റോക്കറ്റ് രൂപകല്പന ചെയ്തത്. ട്യാൻയി 41, എക്‌സ്എസ്ഡി-15, എക്‌സ്എസ്ഡി-21, എക്‌സ്എസ്ഡി-22, യുക്‌സിങ്-2-05, ഫുഡാന്‍-1 ഇങ്ങനെ എട്ട് ഉപഗ്രഹങ്ങളാണ് ചൈന വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണം, ആശയവിനിമയം, ശാസ്ത്രഗവേഷണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കുവേണ്ടി നിർമിച്ചതാണ് ഈ ഉപഗ്രഹങ്ങള്‍.

സമുദ്രത്തിലെ തന്നെ വിവിധ സ്ഥാനങ്ങളില്‍ നിന്ന് റോക്കറ്റ് വിക്ഷേപണം നടത്താന്‍ കഴിയുന്ന മൊബൈല്‍ ലോഞ്ച് പാഡ് എന്നതാണ് ഹായങ് പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. ജൈലോങ് – 3 റോക്കറ്റ് വിക്ഷേപണം വിജയം കണ്ടതോടെ വിവിധ രീതികളിലുള്ള വിക്ഷേപണ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയിരിക്കുകയാണ് ചൈന. ആഗോള ബഹിരാകാശ രംഗവുമായി മത്സരിക്കാന്‍ ഇത് ചൈനയെ പ്രാപ്തമാക്കുമെന്നാണ് പ്രതീക്ഷ.

  സൗദി ജയിലിലെ അബ്ദുൾ റഹീമിന്റെ കേസ് വീണ്ടും മാറ്റിവച്ചു; അഞ്ചാം തവണ

Story Highlights: China successfully launches 8 satellites from a ship-based platform, showcasing its advanced space technology capabilities.

Related Posts
ബഹിരാകാശത്ത് യന്ത്രക്കൈ വിന്യസിച്ച് ഐഎസ്ആർഓ; പുതിയ നാഴികക്കല്ല്
ISRO robotic arm

ഐഎസ്ആർഓ റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ ടെക്നോളജി ഡെമോൺസ്ട്രേറ്റർ വിജയകരമായി പരീക്ഷിച്ചു. തിരുവനന്തപുരത്തെ ഇനേർഷ്യൽ Read more

ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിൻ പുറത്തിറക്കി ചൈന
China fastest bullet train

ചൈന ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിൻ പുറത്തിറക്കി. CR450 എന്ന പ്രോട്ടോടൈപ്പ് Read more

ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിൻ അവതരിപ്പിച്ച് ചൈന; മണിക്കൂറിൽ 450 കിലോമീറ്റർ വേഗത
China fastest bullet train

ചൈന ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിൻ അവതരിപ്പിച്ചു. CR450 എന്ന പ്രോട്ടോടൈപ്പ് Read more

  ബഹിരാകാശത്ത് യന്ത്രക്കൈ വിന്യസിച്ച് ഐഎസ്ആർഓ; പുതിയ നാഴികക്കല്ല്
ബഹിരാകാശ മാലിന്യത്തിൽ ജീവൻ സൃഷ്ടിക്കാൻ ഐഎസ്ആർഓയുടെ നൂതന പദ്ധതി
ISRO space debris experiment

ഡിസംബർ 30-ന് നടക്കുന്ന വിക്ഷേപണത്തിൽ ഐഎസ്ആർഓ ചരിത്ര ദൗത്യത്തിനൊരുങ്ങുന്നു. റോക്കറ്റിന്റെ ബാക്കി ഭാഗത്തിൽ Read more

യൂറോപ്യൻ സ്പേസ് ഏജൻസിക്കായുള്ള ഐഎസ്ആർഒയുടെ പ്രോബ 3 വിക്ഷേപണം മാറ്റിവെച്ചു
ISRO Probe 3 launch postponed

യൂറോപ്യൻ സ്പേസ് ഏജൻസിക്കായി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം Read more

ഏഴ് മണിക്കൂറിൽ ഭൂമിയെ ചുറ്റാൻ കഴിയുന്ന ഹൈപ്പർസോണിക് വിമാനവുമായി ചൈന; ആഗോള യാത്രാ മേഖലയിൽ വിപ്ലവം
China hypersonic plane

ചൈന വികസിപ്പിക്കുന്ന ഹൈപ്പർസോണിക് വിമാനം ഏഴ് മണിക്കൂറിനുള്ളിൽ ഭൂമിയെ ചുറ്റാൻ കഴിയുമെന്ന് റിപ്പോർട്ട്. Read more

റിയൽമി നിയോ 7: മെച്ചപ്പെട്ട ബാറ്ററിയും സവിശേഷതകളുമായി ഡിസംബർ 11-ന് ചൈനയിൽ അവതരിപ്പിക്കും
Realme Neo 7

റിയൽമി നിയോ 7 സ്മാർട്ട്‌ഫോൺ ഡിസംബർ 11-ന് ചൈനയിൽ അവതരിപ്പിക്കും. മുൻഗാമിയേക്കാൾ മെച്ചപ്പെട്ട Read more

ചന്ദ്രയാൻ-4: പ്രഗ്യാനേക്കാൾ 12 മടങ്ങ് വലിപ്പമുള്ള റോവറുമായി ഇന്ത്യ
Chandrayaan-4 rover

ചന്ദ്രയാൻ-4 ദൗത്യത്തിൽ 350 കിലോ ഭാരമുള്ള റോവർ ഉപയോഗിക്കും. ചന്ദ്രനിൽ നിന്ന് സാമ്പിൾ Read more

  യുഎഇയിൽ ഡ്രോൺ വിലക്ക് ഭാഗികമായി നീക്കി; ദുബായിൽ തുടരും
ചൈനയിലെ അണക്കെട്ട് ഭൂമിയുടെ കറക്കത്തെ മന്ദഗതിയിലാക്കി; ദിവസത്തിന്റെ ദൈർഘ്യം വർധിച്ചു
Three Gorges Dam Earth rotation

ചൈനയിലെ ത്രീ ഗോർജസ് അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗത കുറച്ചു. ഇതുമൂലം ദിവസത്തിന്റെ ദൈർഘ്യം Read more

ഐഎസ്ആർഒ പദ്ധതികൾ ജനങ്ങൾക്ക് നേരിട്ട് ഗുണകരം; ബഹിരാകാശ രംഗത്ത് കൂടുതൽ ബിസിനസ് അവസരങ്ങൾ വേണമെന്ന് ചെയർമാൻ
ISRO projects benefits

ഐഎസ്ആർഒയുടെ പദ്ധതികൾ ജനങ്ങൾക്ക് നേരിട്ട് ഗുണകരമാണെന്ന് ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ബഹിരാകാശ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക