World

കുവൈറ്റിൽ വേനൽക്കാല വൈദ്യുതി നിയന്ത്രണം: പള്ളികളിലെ പ്രാർത്ഥനാ സമയം വെട്ടിച്ചുരുക്കി
കുവൈറ്റിൽ വേനൽക്കാലം ആരംഭിച്ചതോടെ വൈദ്യുതി ഉപഭോഗം വർധിച്ചതിനാൽ ഊർജ്ജ സംരക്ഷണത്തിനായി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പള്ളികളിലെ പ്രാർത്ഥനാ സമയം വെട്ടിക്കുറച്ചു. ബാങ്കിനും നമസ്കാരത്തിനുമിടയിലുള്ള സമയം പരമാവധി 10 മിനിറ്റായി കുറച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യകർമ്മങ്ങൾ റോമിൽ
റോമിലെ സാന്താമരിയ മജോറെ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയായി. ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. മാർപാപ്പയുടെ ആഗ്രഹപ്രകാരമാണ് സാന്താമരിയ മജോറെ ബസിലിക്കയിൽ അന്ത്യവിശ്രമം ഒരുക്കിയത്.

ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം: 400 ലധികം പേർക്ക് പരിക്ക്
ഇറാനിലെ ഷാഹിദ് രാജി തുറമുഖത്ത് വൻ സ്ഫോടനം. 400 ലധികം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ലാഹോർ വിമാനത്താവളത്തിൽ വൻ തീപിടുത്തം
പാകിസ്ഥാനിലെ ലാഹോർ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം. പാകിസ്ഥാൻ ആർമിയുടെ വിമാനത്തിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി.

പഹൽഗാം ആക്രമണം ക്രൂരമെന്ന് ട്രംപ്; കശ്മീർ പ്രശ്നത്തിൽ പ്രതീക്ഷ
പഹൽഗാം ആക്രമണം അതിക്രൂരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കശ്മീർ അതിർത്തി തർക്കത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുമായും പാകിസ്ഥാനുമായും അടുത്ത ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.

കാശ്മീർ പ്രശ്നം: ഇന്ത്യ-പാക് മധ്യസ്ഥതയ്ക്ക് ഇറാൻ തയ്യാർ
കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ഇറാൻ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി. ഏപ്രിൽ 22ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തെ യുഎൻ രക്ഷാസമിതി അപലപിച്ചു. ഭീകരർക്കെതിരായ നീക്കങ്ങളെ പിന്തുണയ്ക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് യുഎൻ.

ബലൂചിസ്ഥാനിൽ സ്ഫോടനം: 10 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു
പാകിസ്താനിലെ ബലൂചിസ്ഥാനിൽ നടന്ന സ്ഫോടനത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. ക്വറ്റയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനത്തിനു സമീപം ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ബലൂച്ച് ലിബറേഷൻ ആർമി ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി
റോമിലെ സെന്റ് മേരി മേജർ ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. മാർപാപ്പയുടെ ആഗ്രഹപ്രകാരം ലളിതമായ ചടങ്ങുകളാണ് നടന്നത്.

പഹൽഗാം ആക്രമണം: യാത്രാ മുന്നറിയിപ്പുമായി യുകെ
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിർത്തിയിൽ സഞ്ചരിക്കുന്നതിനെതിരെ യുകെ പൗരന്മാർക്ക് മുന്നറിയിപ്പ്. അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കരുതെന്നും പഹൽഗാം, ഗുൽമാർഗ് തുടങ്ങിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശം. ജമ്മുവിലേക്ക് വിമാനമാർഗം മാത്രമേ യാത്ര ചെയ്യാവൂ എന്നും യുകെ അറിയിച്ചു.

ഇന്ത്യ-പാക് സംഘർഷം: മധ്യസ്ഥതയുമായി ഇറാൻ
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വഷളായ ഇന്ത്യ-പാക് ബന്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇറാൻ തയ്യാറാണെന്ന് അറിയിച്ചു. ഇരു രാജ്യങ്ങളും തങ്ങളുടെ സഹോദര രാജ്യങ്ങളാണെന്നും മേഖലയിൽ സമാധാനം നിലനിർത്തേണ്ടത് പ്രധാനമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. മറ്റ് അയൽക്കാരെക്കാൾ പ്രാധാന്യത്തോടെയാണ് ഇറാൻ ഇരു രാജ്യങ്ങളെയും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാം ആക്രമണം: ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് അമേരിക്ക. ക്രൂരകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും ഇന്ത്യയെ സഹായിക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മേധാവി തുൾസി ഗബാർഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗബാർഡിന്റെ പ്രതികരണം.

സൂര്യപ്രകാശം കുറയ്ക്കാൻ യുകെ പരീക്ഷണം
ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കാനുള്ള പരീക്ഷണത്തിന് യുകെ ഭരണകൂടം തയ്യാറെടുക്കുന്നു. 567 കോടി രൂപയുടെ സർക്കാർ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. സ്ട്രാറ്റോസ്ഫിയറിൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനായി ചെറുകണികകൾ പുറത്തുവിടുന്നതാണ് പരീക്ഷണം.