Tech

ഉപയോക്താവിന്റെ ഇഷ്ടത്തിനനുസരിച്ച് വാർത്തകൾ ഓഡിയോ രൂപത്തിൽ ലഭ്യമാക്കുന്ന പുതിയ എഐ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു
ഉപയോക്താക്കളുടെ തിരയൽ ചരിത്രവും ഡിസ്കവർ ഫീഡ് ആക്ടിവിറ്റിയും വിശകലനം ചെയ്ത്, അവരുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ വാർത്തകൾ ഓഡിയോ രൂപത്തിൽ ലഭ്യമാക്കുന്ന പുതിയ എഐ ഫീച്ചറായ 'ഡെയ്ലി ലിസൺ' ഗൂഗിൾ അവതരിപ്പിച്ചു. ഏകദേശം അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഈ ഓഡിയോ സംഗ്രഹങ്ങൾ ഒരു വാർത്താ പോഡ്കാസ്റ്റിന് സമാനമായി പ്രവർത്തിക്കുന്നു. നിലവിൽ യു.എസിലെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമായിരിക്കുന്നത്.

ചന്ദ്രനിലെ സാമ്പിളുകൾ ശേഖരിക്കാൻ നാസയുടെ പുത്തൻ ഉപകരണം
ചന്ദ്രനില്‍ നിന്നും മറ്റ് ഗ്രഹങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കാന്‍ നാസ പുതിയൊരു ഉപകരണം വികസിപ്പിച്ചെടുത്തു. പ്ലാനറ്റ് വാക് (എല്‍പിവി) എന്നാണ് ഇതിന്റെ പേര്. ജനുവരി 15ന് വിക്ഷേപിക്കാനിരിക്കുന്ന ഫയര്‍ഫ്ലൈ എയറോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് 1 ലൂണാര്‍ ലാന്‍ഡറിലാണ് എല്‍പിവി സ്ഥാപിച്ചിരിക്കുന്നത്.

ഏകാന്തതയ്ക്ക് പരിഹാരമായി എഐ റോബോട്ട് ‘അരിയ’
സിഇഎസ് 2025-ൽ പുതിയ എഐ റോബോട്ടായ 'അരിയ' അവതരിപ്പിച്ചു. ഏകദേശം 1.5 കോടി രൂപ വിലയുള്ള ഈ റോബോട്ട്, യഥാർത്ഥ മനുഷ്യനോട് സാമ്യമുള്ളതാണ്. ഏകാന്തത അനുഭവിക്കുന്നവർക്ക് കൂട്ടാകാനാണ് അരിയയുടെ വരവ്.

വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യാൻ ആകും : സുക്കെർബർഗ്
വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പുനൽകാനാവില്ലെന്ന് മെറ്റ സി.ഇ.ഒ. മാർക്ക് സക്കർബർഗ്. യു.എസ്. രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇവ ഹാക്ക് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉപയോക്തൃ സുരക്ഷയും സ്വകാര്യതയും മെച്ചപ്പെടുത്തുന്ന പുതിയ സംവിധാനങ്ങൾ വാട്ട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ടെന്നും സക്കർബർഗ് കൂട്ടിച്ചേർത്തു.

160,000 വർഷത്തിലൊരിക്കൽ! കോമറ്റ് ജി3 അറ്റ്ലസ് ഇന്ന് ആകാശത്ത്
160,000 വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന കോമറ്റ് ജി3 അറ്റ്ലസ് ഇന്ന് സൂര്യനോട് ഏറ്റവും അടുത്തെത്തും. വ്യാഴത്തെയും ശുക്രനെയും കാൾ തിളക്കത്തിൽ ഈ വാൽനക്ഷത്രം പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്. ദൂരദർശിനികളുടെ സഹായത്തോടെ ശാസ്ത്രജ്ഞർ കോമറ്റ് ജി3യെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

കെൽട്രോണിൽ ജേണലിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ അഡ്വാൻസ്ഡ് ജേണലിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ളവർക്ക് ജനുവരി 16 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളിലാണ് പരിശീലനം.

ഗാലക്സി എസ് 25 സീരീസ് ഈ മാസം 22 ന് വിപണിയിൽ
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്സെറ്റ്, മികച്ച എഐ ഫീച്ചറുകൾ, കൂടുതൽ തെളിച്ചമുള്ള ഡിസ്പ്ലേ എന്നിവയാണ് പുതിയ ഗാലക്സി എസ് 25 സീരീസിന്റെ പ്രധാന സവിശേഷതകൾ. മൂന്ന് വ്യത്യസ്ത മോഡലുകളിലാണ് ഫോൺ പുറത്തിറങ്ങുന്നത്. 80,000 രൂപ മുതൽ 1,29,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

സ്പേഡെക്സ് ദൗത്യം: ഡോക്കിങ് പരീക്ഷണത്തിന് മുന്നോടിയായി ഉപഗ്രഹങ്ങളെ മൂന്ന് മീറ്റർ അടുപ്പിച്ചു
സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ചേസർ, ടാർഗെറ്റ് എന്നീ ഉപഗ്രഹങ്ങളെ ഐഎസ്ആർഒ മൂന്ന് മീറ്റർ അടുത്തേക്ക് കൊണ്ടുവന്നു. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം ഡോക്കിങ് പ്രക്രിയ നടത്തും. ഈ പരീക്ഷണം വിജയിച്ചാൽ ബഹിരാകാശത്ത് വെച്ച് പേടകങ്ങളെ കൂട്ടിച്ചേർക്കുന്ന സാങ്കേതികവിദ്യയിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

സ്പേഡെക്സ് ദൗത്യത്തിന്റെ അവസാന ഘട്ടം വൈകും
ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന സ്പേഡെക്സ് ദൗത്യത്തിന്റെ അവസാന ഘട്ടം വൈകും. പരീക്ഷണങ്ങൾ പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. വിവരങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ അടുത്ത ഘട്ടം നടപ്പിലാക്കൂ.

ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം ഉടൻ
ടാർഗറ്റും ചേസറും എന്നീ ഇരട്ട ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൂട്ടിച്ചേർക്കുന്ന ദൗത്യമാണ് സ്പേസ് ഡോക്കിങ്. നിലവിൽ ഉപഗ്രഹങ്ങൾ തമ്മിൽ 15 മീറ്റർ അകലത്തിലാണ്. സാങ്കേതിക തകരാറുകൾ കാരണം ദൗത്യം രണ്ട് തവണ മാറ്റിവെച്ചിരുന്നു.

ആര്യ: വികാരങ്ങൾ പ്രകടിപ്പിക്കുന്ന AI റോബോട്ട്
ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് കൂട്ടായി വികസിപ്പിച്ചെടുത്ത ആര്യ എന്ന AI റോബോട്ടിനെ യു.എസ്. ആസ്ഥാനമായുള്ള 'HER' എന്ന കമ്പനി പുറത്തിറക്കി. മനുഷ്യ വികാരങ്ങൾ മനസ്സിലാക്കാനും വ്യത്യസ്ത മുഖഭാവങ്ങൾ പ്രകടിപ്പിക്കാനും ആര്യയ്ക്ക് കഴിയും. ഏകദേശം 1.5 കോടി രൂപയാണ് ആര്യയുടെ വില.

ഡ്രോണുകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോം യുഎഇയിൽ
ഡ്രോണുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി യുഎഇ പുതിയ ഏകീകൃത ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചു. രജിസ്ട്രേഷൻ, അനുമതി, നിരീക്ഷണം എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമിലൂടെ നടപ്പിലാക്കും. ദുബായിൽ വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് തുടരും.