Sports

ഡൽഹിക്കെതിരെ ഇന്ന് രാജസ്ഥാൻ; ജയം ലക്ഷ്യമിട്ട് സഞ്ജുവും സംഘവും
ആദ്യ ആറ് മത്സരങ്ങളിൽ രണ്ട് ജയവും നാല് തോൽവിയുമായി നാല് പോയിന്റുമായാണ് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിലിറങ്ങുന്നത്. ഡൽഹി ക്യാപിറ്റൽസ് കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും അതിനു മുൻപ് തുടർച്ചയായ ജയങ്ങൾ നേടിയിരുന്നു. ഇന്ന് വൈകിട്ട് 7.30ന് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.

ചാമ്പ്യൻസ് ലീഗ് സെമി: ഇന്ന് നിർണായക പോരാട്ടങ്ങൾ
ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് അവസാനമാകും. റയൽ മാഡ്രിഡ്- ആഴ്സണൽ, ഇന്റർ മിലാൻ- ബയേൺ മ്യൂണിക്ക് പോരാട്ടങ്ങൾ ഇന്ന്. പുലർച്ചെ 12.30ന് മത്സരങ്ങൾ ആരംഭിക്കും.

കുസാറ്റിൽ കായിക താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2025-26 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്ക് കായിക താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് പരിശോധിക്കുക.

പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം; കൊൽക്കത്തയെ തകർത്തെറിഞ്ഞ് 16 റൺസിന് ജയം
ഐപിഎല്ലിലെ പഞ്ചാബ്-കൊൽക്കത്ത മത്സരത്തിൽ പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം. 112 റണ്സ് എന്ന ലക്ഷ്യം പിന്തുടര്ന്ന കൊല്ക്കത്തയ്ക്ക് 95 റണ്സെടുക്കാനേ കഴിഞ്ഞുള്ളൂ. 16 റണ്സിനാണ് പഞ്ചാബ് കൊല്ക്കത്തയെ തോല്പ്പിച്ചത്.

ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം ശ്രേയസ് അയ്യർക്ക്
ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശ്രേയസ് അയ്യർക്ക് പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം. ടൂർണമെന്റിൽ 243 റൺസുമായി തിളങ്ങിയ താരം ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെയും നയിക്കുന്ന അയ്യർ മികച്ച ഫോമിലാണ്.

റയൽ താരങ്ങൾ പരിശീലനത്തിനിടെ ഏറ്റുമുട്ടി; ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് ആശങ്ക
റയൽ മാഡ്രിഡ് താരങ്ങൾ പരിശീലനത്തിനിടെ ഏറ്റുമുട്ടി. ജൂഡ് ബെല്ലിങ്ഹാമും അന്റോണിയോ റൂഡിഗറുമാണ് വാക്കേറ്റത്തിലേർപ്പെട്ടത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി ടീമിന്റെ ഐക്യത്തെക്കുറിച്ച് ആശങ്ക.

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഓഗസ്റ്റിൽ; മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും
ഓഗസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിനൊരുങ്ങുന്നു. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. 2014ന് ശേഷം ഇന്ത്യ ബംഗ്ലാദേശിൽ കളിക്കുന്ന ആദ്യ ദ്വിരാഷ്ട്ര ടി20 പരമ്പരയാണിത്.

ഐപിഎല്ലിലേക്ക് സ്മരൺ രവിചന്ദ്രൻ
പരിക്കേറ്റ ആദം സാംപയ്ക്ക് പകരമായി സ്മരൺ രവിചന്ദ്രൻ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ. 30 ലക്ഷം രൂപയ്ക്കാണ് 21-കാരനായ കർണാടക സ്വദേശിയെ ടീമിലെടുത്തത്. ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 64.50 ശരാശരിയിൽ 500 റൺസ് സ്മരൺ നേടിയിട്ടുണ്ട്.

മാവോയിസ്റ്റ് ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ട സിആർപിഎഫ് ഓഫീസർക്ക് വെള്ളി മെഡൽ
മാവോയിസ്റ്റ് ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ട സിആർപിഎഫ് ഓഫീസർ രവീന്ദ്ര കുമാർ സിങ് ഓൾ ഇന്ത്യ പോലീസ് ഗെയിംസിൽ വെള്ളി മെഡൽ നേടി. എറണാകുളത്ത് നടന്ന മത്സരത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 2011-ൽ ജാർഖണ്ഡിലെ ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് അദ്ദേഹത്തിന് പരിക്കേറ്റത്.

തെരുവ് ക്രിക്കറ്റിൽ നിന്ന് ഐപിഎല്ലിലേക്ക്; ഷെയ്ഖ് റഷീദിന്റെ അരങ്ങേറ്റം
ഹൈദരാബാദിലെ തെരുവുകളിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ഷെയ്ഖ് റഷീദ് ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി ഐപിഎൽ അരങ്ങേറ്റം കുറിച്ചു. ലക്നൗവിനെതിരെ 19 പന്തിൽ നിന്ന് 27 റൺസ് നേടിയാണ് താരം തന്റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കിയത്. 2022 ലെ അണ്ടർ 19 ലോകകപ്പിൽ വി വി എസ് ലക്ഷ്മണിൽ നിന്ന് ലഭിച്ച ഉപദേശമാണ് റഷീദിന്റെ കരിയറിൽ വഴിത്തിരിവായത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാര ജേതാവായി എം.എസ്. ധോണി
ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനെ വിജയത്തിലെത്തിച്ച ധോണി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാര ജേതാവായി. 43 വയസും 280 ദിവസവുമാണ് ധോണിയുടെ പ്രായം. പ്രവീൺ ടാംബെയുടെ 11 വർഷം പഴക്കമുള്ള റെക്കോർഡാണ് ധോണി മറികടന്നത്.