Politics

ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക്; പ്രതിഷേധം കടുപ്പിക്കാൻ തീരുമാനം
തിരുവനന്തപുരത്ത് ആശാ വർക്കർമാരുടെ സമരം 48-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് നിരാഹാര സമരത്തിലുണ്ടായിരുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച മുടി മുറിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.

എമ്പുരാനെതിരായ സൈബർ ആക്രമണങ്ങൾ ഡിവൈഎഫ്ഐ അപലപിച്ചു
എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സൈബർ ആക്രമണങ്ങളെ ഡിവൈഎഫ്ഐ അപലപിച്ചു. 2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയ്ക്കെതിരെ സംഘപരിവാർ ശക്തമായ സൈബർ ആക്രമണം നടത്തുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അക്രമണോത്സുകതയെ തുറന്നുകാട്ടിയ എമ്പുരാൻ അണിയറപ്രവർത്തകരെ ഡിവൈഎഫ്ഐ അഭിനന്ദിച്ചു.

അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിച്ചു
13 ദിവസത്തെ സമരത്തിനൊടുവിൽ അങ്കണവാടി ജീവനക്കാർ സമരം അവസാനിപ്പിച്ചു. ധനമന്ത്രിയുമായുള്ള ചർച്ചയിൽ മൂന്ന് മാസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ വീണ്ടും സമരത്തിനിറങ്ങുമെന്ന് സമരസമിതി അറിയിച്ചു.

സിപിഐഎം നേതാവിന്റെ ഭീഷണി: നിയമനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് വില്ലേജ് ഓഫിസർ
കെട്ടിടനികുതി അടയ്ക്കാൻ ആവശ്യപ്പെട്ടതിന് സിപിഐഎം നേതാവിൽ നിന്ന് ഭീഷണി നേരിട്ടതായി നാരങ്ങാനം വില്ലേജ് ഓഫിസർ. നിയമനടപടികളുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വില്ലേജ് ഓഫിസർ. സിപിഐഎം ജില്ലാ സെക്രട്ടറിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആശാവർക്കേഴ്സിന്റെ സമരം 48-ാം ദിവസത്തിലേക്ക്; നിരാഹാരം 10-ാം ദിവസവും
സെക്രട്ടറിയേറ്റിന് മുന്നിലെ ആശാവർക്കേഴ്സിന്റെ സമരം 48 ദിവസം പിന്നിട്ടു. മൂന്ന് ആശാവർക്കേഴ്സ് നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. സർക്കാർ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.

വീണ വിജയന് ഐക്യദാർഢ്യവുമായി ആര്യ രാജേന്ദ്രൻ
മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണ വിജയന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം മേയര് ആര്യ രാജേന്ദ്രന്. കഴിഞ്ഞ വര്ഷങ്ങളില് കേരളത്തില് ഏറ്റവും കൂടുതല് വേട്ടയാടപ്പെട്ട സ്ത്രീകളില് ഒരാളാണ് വീണ വിജയനെന്ന് ആര്യ രാജേന്ദ്രന് സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു. വീണയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് മേയറുടെ പ്രതികരണം.

എസ്എഫ്ഐ പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകരുടെ പോലീസ് സ്റ്റേഷൻ ഉപരോധം
തൊടുപുഴ ന്യൂമാൻ കോളേജിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രവർത്തകർ തൊടുപുഴ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കോളേജിലെ ഒരു യാത്രയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പോലീസ് പറയുന്നു. സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.

നേപ്പാളിൽ സംഘർഷം: മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു
നേപ്പാളിൽ രാജഭരണ അനുകൂലികളും സുരക്ഷാ സേനയും ഏറ്റുമുട്ടി. സംഘർഷത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. കാഠ്മണ്ഡുവിൽ കർഫ്യൂ പ്രഖ്യാപിച്ചു.

എമ്പുരാൻ വിവാദം: ആർഎസ്എസിന്റെ അസഹിഷ്ണുതയാണ് കാരണമെന്ന് ഇ പി ജയരാജൻ
മോഹൻലാൽ നായകനായ 'എമ്പുരാൻ' സിനിമയെ ആർഎസ്എസ് വിവാദമാക്കുന്നതിന് പിന്നിൽ അവരുടെ അസഹിഷ്ണുതയാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. സിനിമയെ സിനിമയായി കാണണമെന്നും സിപിഐഎമ്മിനെതിരെ നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും തങ്ങൾ ആരും അതിനെ എതിർത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർഎസ്എസ് പറയുന്നതേ സിനിമയാക്കാമെന്ന് ആർക്കെങ്കിലും പറയാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

മാത്യു കുഴൽനാടനെ പരിഹസിച്ച് ഇ.പി. ജയരാജൻ; സിഎംആർഎൽ കേസിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
സി.എം.ആർ.എൽ - എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി വിധിച്ചു. മാത്യു കുഴൽനാടനെ പരിഹസിച്ച് സി.പി.ഐ.എം. നേതാവ് ഇ.പി. ജയരാജൻ രംഗത്ത്. മുഖ്യമന്ത്രിയോടും മകളോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് ഇ.പി. ആവശ്യപ്പെട്ടു.

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. യുഡിഎഫിന് ഒന്നും തെളിയിക്കാനായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിനിമയെ രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു.

മാസപ്പടി കേസ്: വിജിലൻസ് അന്വേഷണം റദ്ദാക്കി ഹൈക്കോടതി
മാത്യു കുഴൽനാടൻ ഹാജരാക്കിയ തെളിവുകൾ കേസെടുക്കാൻ പര്യാപ്തമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംശയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം പൊതുപ്രവർത്തകർക്കെതിരെ അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്നായിരുന്നു ആരോപണം.