Politics

തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി; സിപിഐ കൗൺസിലർ പ്രതിഷേധവുമായി രംഗത്ത്
തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി ഉണ്ടായി. സിപിഐയുടെ സിറ്റിംഗ് ഡിവിഷനായ കൃഷ്ണാപുരം വിഭജിച്ചതാണ് പ്രശ്നം. സിപിഐ കൗൺസിലർ ബീനാ മുരളി പ്രതിഷേധവുമായി രംഗത്തെത്തി.

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ; മുന്നണികൾ ആശങ്കയിൽ
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും. പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മൂന്ന് മണ്ഡലങ്ങളിലും വിജയപ്രതീക്ഷയിൽ മുന്നണികൾ.

മുനമ്പം ഭൂമി തർക്കം: സർവേ നടത്തി പരിഹരിക്കാൻ സർക്കാർ നീക്കം
മുനമ്പം ഭൂമി തർക്കത്തിൽ സമവായ നീക്കവുമായി സർക്കാർ മുന്നോട്ട് പോകുന്നു. വിവാദ ഭൂമിയിൽ സർവേ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. നാളെ നടക്കുന്ന ഉന്നതതല യോഗത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.

മതാടിസ്ഥാനത്തിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പ്: സസ്പെൻഡ് ചെയ്ത IAS ഉദ്യോഗസ്ഥനെതിരെ പ്രാഥമിക അന്വേഷണം
മതങ്ങളുടെ പേരിൽ IAS ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിന് സസ്പെൻഷനിലായ കെ.ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചു. തിരുവനന്തപുരം സിറ്റി നർക്കോടിക് സെൽ എസിപി അജിത് ചന്ദ്രൻ നായരാണ് അന്വേഷണം നടത്തുക. നേരത്തെ തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിച്ചിരുന്നു.

ആത്മകഥാ വിവാദം: ഇ പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി
ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘം മൊഴിയെടുത്തത്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് ഇ പി ജയരാജന്റെ പരാതി.

യു.ഡി.എഫ് നവംബര് 26ന് ഭരണഘടനാ സംരക്ഷണദിനം ആചരിക്കും: എം.എം ഹസന്
യു.ഡി.എഫിന്റെ നേതൃത്വത്തില് നവംബര് 26ന് ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്വീനര് എം.എം ഹസന് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സായാഹ്നസദസുകള് സംഘടിപ്പിക്കും. കേന്ദ്രസര്ക്കാരിന്റെ പല നയങ്ങളും ഭരണഘടനയ്ക്ക് തുരങ്കം വയ്ക്കുന്നതാണെന്ന് എം.എം ഹസന് ആരോപിച്ചു.

അമേരിക്കന് കോടതിയിലെ അഴിമതി ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്
അമേരിക്കന് കോടതിയിലെ അഴിമതി ആരോപണങ്ങള് അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവിച്ചു. നിയമവ്യവസ്ഥയോട് വിധേയത്വം പുലര്ത്തുന്ന സ്ഥാപനമാണ് തങ്ങളുടേതെന്ന് അദാനി ഗ്രൂപ്പ് വാദിച്ചു. എല്ലാത്തരം ഇടപാടുകളിലും സുതാര്യതയും നിയമപാലനവും ഉറപ്പുവരുത്തുമെന്ന് അദാനി ഗ്രൂപ്പ് നിക്ഷേപകര്ക്ക് ഉറപ്പുനല്കി.

സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം: കെ. സുധാകരൻ
ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ അധികാരത്തിൽ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും, മന്ത്രിപദത്തിലിരുന്നുകൊണ്ടുള്ള അന്വേഷണം പ്രഹസനമാകുമെന്നും സുധാകരൻ വ്യക്തമാക്കി. സജി ചെറിയാനെ തിരികെയെടുത്തത് കേരള രാഷ്ട്രീയത്തിലെ തീരാകളങ്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സജി ചെറിയാൻ കേസ്: പൊലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ച; ഉന്നതതല അന്വേഷണം വേണമെന്ന് ഹൈക്കോടതി
മന്ത്രി സജി ചെറിയാനെതിരായ ഭരണഘടനാ വിരുദ്ധ പ്രസംഗ കേസിൽ പൊലീസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തി. മൊഴിയെടുത്തതിലും തെളിവ് ശേഖരണത്തിലും ഗുരുതര വീഴ്ച ഉണ്ടായെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാന മന്ത്രിയായതിനാൽ ഉന്നതതല അന്വേഷണം വേണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഷാഫി പറമ്പിൽ
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 12,000-15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഷാഫി പറമ്പിൽ എംപി പ്രവചിച്ചു. യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞിട്ടില്ലെന്നും, ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും വോട്ട് കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട്ടുനിന്ന് നിയമസഭയിലേക്ക് പോകുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കുമെന്നും ഷാഫി ഉറപ്പിച്ചു പറഞ്ഞു.

കുറ്റ്യാടിയിൽ യുവാവിനെ മർദ്ദിച്ച കേസിൽ യുവമോർച്ച നേതാവടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെ മർദ്ദിച്ച കേസിൽ യുവമോർച്ച നേതാവടക്കം മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റിലായി. മുഖംമൂടി ധരിച്ചെത്തിയ സംഘം മണിയൂർ സ്വദേശി മുഹമ്മദിനെ ആക്രമിച്ചു. കുറ്റ്യാടി പൊലീസ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
