Obituary

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ മമ്മൂട്ടിയും മുഖ്യമന്ത്രിയും അനുശോചിച്ചു
ലോക സമാധാനത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും വക്താവായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം. മാർപാപ്പയുടെ വിയോഗത്തിൽ മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. മനുഷ്യാവകാശങ്ങളോടുള്ള മാർപാപ്പയുടെ പ്രതിബദ്ധത കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുമെന്ന് മമ്മൂട്ടി അനുസ്മരിച്ചു.

ഫ്രാന്സിസ് മാർപാപ്പ വിടവാങ്ങി: ഒരു യുഗത്തിന് അന്ത്യം
88-ാം വയസ്സിൽ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. വത്തിക്കാനിലെ സാന്താ മാർത്ത വസതിയിൽ ഇന്ത്യൻ സമയം രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിതനായി 38 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്രമത്തിലായിരിക്കെയാണ് മാർപാപ്പ വിടവാങ്ങിയത്.

സ്നേഹത്തിന്റെ മാർപാപ്പ വിടവാങ്ങി
ലോകമെമ്പാടുമുള്ള വിശ്വാസികള്ക്ക് വലിയ നഷ്ടമാണ് ഫ്രാന്സിസ് മാര്പാപ്പയുടെ വിയോഗം. മാനവികതയുടെയും നീതിയുടെയും വെളിച്ചം പകര്ന്ന മാര്പാപ്പ, പാവങ്ങളുടെയും അടിച്ചമര്ത്തപ്പെട്ടവരുടെയും പക്ഷത്തുനിന്നു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പകര്ന്നുകൊടുത്ത മാര്പാപ്പയുടെ വിയോഗം വേദനയോടെയാണ് വിശ്വാസികള് ഏറ്റെടുത്തിരിക്കുന്നത്.

വാല് കില്മര് അന്തരിച്ചു
ബാറ്റ്മാന് ഫോറെവര്, ടോപ് ഗണ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന് വാല് കില്മര് (65) അന്തരിച്ചു. ന്യുമോണിയ ബാധയെത്തുടര്ന്നായിരുന്നു മരണം. ചൊവ്വാഴ്ച ലോസ് ഏഞ്ചല്സില് വച്ചായിരുന്നു അന്ത്യം.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) ഡൽഹി എയിംസിൽ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. 1952-ൽ മദ്രാസിൽ ജനിച്ച യെച്ചൂരി, വിദ്യാഭ്യാസത്തിലും രാഷ്ട്രീയത്തിലും മികവ് പുലർത്തിയ വ്യക്തിയായിരുന്നു.

തമിഴ് വാർത്താ അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു
ചെന്നൈ: തമിഴ് സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രമുഖ വാർത്ത അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു. രക്താർബുദം ബാധിച്ച് ആറ് മാസത്തോളമായി ചികിത്സയിലായിരുന്നു താരം. കാൻസർ ചികിത്സയുടെ വിവിധ ...

ആദ്യ ചന്ദ്രയാന് ദൗത്യത്തിൻ്റെ ഡയറക്ടര് ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു
ഭാരതത്തിലെ ആദ്യ ചന്ദ്രയാന മിഷന്റെ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡേ ബംഗലൂരിലെ സ്വകാര്യ ആശുപത്രിയില് അന്തരിച്ചു. 71 വയസ്സായിരുന്നു. അദ്ദേഹം വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ഹെഗ്ഡേ 2008-ല് വിക്ഷേപിച്ച ...

ബംഗാള് മന്ത്രി സുബ്രത മുഖര്ജി അന്തരിച്ചു.
പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിൽ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്നു മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സുബ്രത മുഖർജി അന്തരിച്ചു. 75 വയസ്സായിരുന്നു.ചികിത്സയിലിരിക്കെയാണ് അന്ത്യം. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ ...

പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജന് അന്തരിച്ചു.
‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ ചെന്നൈയിൽ വച്ചായിരുന്നു അദ്ദേഹം ...

ചെങ്ങറ ഭൂസമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു.
പ്രശസ്തമായ ചെങ്ങറ ഭൂസമരനായകൻ ളാഹ ഗോപാലൻ(72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. കേരളത്തിലെ നിരവധി ഭൂസമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ളയാളാണ് ളാഹ ഗോപാലൻ. ശാരീരിക ...

മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു.
സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് എംകെ ചെക്കോട്ടി(96) അന്തരിച്ചു. പേരാമ്പ്രയിലും പ്രദേശത്തുമായി സിപിഐഎമ്മിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വളർത്തിക്കൊണ്ടു വരുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നയാളാണ് എം.കെ ചെക്കോട്ടി. 1951ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ...

പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന് പ്രൊഫ. താണു പത്മനാഭന് വിടവാങ്ങി.
തിരുവനന്തപുരം സ്വദേശിയായ ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുണെയിലെ വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പുണെ ഇന്റർ ...