National

പഹല്ഗാമില് ഭീകരാക്രമണം: 27 പേര് കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പഹല്ഗാമില് ഭീകരാക്രമണം. 27 പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. നിരവധി പേര്ക്ക് പരുക്കേറ്റു.

പഹൽഗാമിൽ ഭീകരാക്രമണം: 27 പേർ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം. 27 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. മലയാളികളടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു.

ജമ്മു കശ്മീരിൽ ഭീകരാക്രമണം: ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
പഹൽഗാമിൽ ഭീകരാക്രമണം. രാജസ്ഥാനിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കു നേരെയായിരുന്നു ആക്രമണം. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റഷ്യൻ പട്ടാളത്തിലേക്ക് തിരികെ പോകേണ്ടെന്ന് ജെയിൻ; സർക്കാർ സഹായം തേടി
റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മോചനം നേടാൻ ജെയിൻ കുര്യൻ സർക്കാരിന്റെ സഹായം തേടി. യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. മോസ്കോയിലെ ആശുപത്രിയിൽ നിന്ന് ക്യാമ്പിലേക്ക് മടങ്ങണമെന്ന് റഷ്യൻ പട്ടാളത്തിന്റെ നിർദേശം.

സിവിൽ സർവീസ് പരീക്ഷാഫലം: ശക്തി ദുബെ ഒന്നാം റാങ്ക്
2024-ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശക്തി ദുബെയാണ് ഒന്നാം റാങ്ക് നേടിയത്. ആദ്യ രണ്ട് റാങ്കുകളും വനിതകൾക്കാണ്.

ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാകുമെന്ന് ജെ.ഡി. വാൻസ്
ഇന്ത്യ സന്ദർശിച്ച യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മികച്ച നേതാവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിലെ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

ലോകത്തിലെ ഏറ്റവും ചെറിയ ചിപ്പ് നിർമ്മിക്കാൻ ഇന്ത്യ
ലോകത്തിലെ ഏറ്റവും ചെറിയ സെമികണ്ടക്ടർ ചിപ്പ് നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. ഐഐഎസ്സിയിലെ ശാസ്ത്രജ്ഞരാണ് പദ്ധതിയുടെ പിന്നിൽ. നിലവിലുള്ള ചിപ്പുകളുടെ പത്തിലൊന്ന് വലിപ്പമേ പുതിയ ചിപ്പിനുണ്ടാകൂ.

പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവ്
പന്ത്രണ്ടാം വയസ്സിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിക്ക് പത്ത് വർഷത്തിന് ശേഷം നീതി. പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു ചെന്നൈയിലെ പ്രത്യേക കോടതി. ദിണ്ടിഗലിൽ വെച്ചാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്.

മഹേഷ് ബാബുവിന് ഇഡി നോട്ടീസ്
സാമ്പത്തിക ക്രമക്കേട് കേസിൽ തെലുങ്ക് നടൻ മഹേഷ് ബാബുവിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. പരസ്യങ്ങളിൽ അഭിനയിച്ച രണ്ട് റിയൽ എസ്റ്റേറ്റ് കമ്പനികളുമായി ബന്ധപ്പെട്ടാണ് കേസ്. 5.9 കോടി രൂപയുടെ പരസ്യക്കരാർ തുകയിൽ 2.5 കോടി രൂപ പണമായി സ്വീകരിച്ചതിനെക്കുറിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.

കുടുംബവുമായി ബന്ധപ്പെടാൻ അനുമതി തേടി തഹാവൂർ റാണ
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി തഹാവൂർ റാണ കുടുംബവുമായി സംസാരിക്കാൻ അനുമതി തേടി. റാണയുടെ അപേക്ഷയിൽ എൻഐഎക്ക് കോടതി നോട്ടീസ് അയച്ചു. ഏപ്രിൽ 23ന് കേസ് വീണ്ടും പരിഗണിക്കും.

ഗുരുഗ്രാമിൽ ബൈക്ക് യാത്രികന് ക്രൂരമർദ്ദനം
ഗുരുഗ്രാമിൽ ഹാർദിക് എന്ന യുവാവിന് നേരെ ക്രൂരമായ ആക്രമണം. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് യുവാവിന്റെ സൂപ്പർ ബൈക്ക് അടിച്ചു തകർത്തു.

പ്രധാനമന്ത്രി മോദി ഇന്ന് സൗദിയിലേക്ക്
സൗദി അറേബ്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനം. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് ഈ സന്ദർശനം.