Kerala News
Kerala News

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പൂർത്തിയായി, ഫലം വൈകീട്ട്
'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായി. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലാണ് മത്സരം നടന്നത്. വൈകുന്നേരം 4.30 ഓടെ അന്തിമഫലം പ്രഖ്യാപിക്കും.

ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്
പ്രമുഖ ചലച്ചിത്ര നടൻ ബിജുക്കുട്ടന് പാലക്കാട് വടക്കുമുറിയിൽ വെച്ച് വാഹനാപകടമുണ്ടായി. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അദ്ദേഹത്തിനും ഡ്രൈവർക്കും നിസ്സാര പരുക്കുകളുണ്ട്.

അമ്മ തിരഞ്ഞെടുപ്പിൽ വിമർശനവുമായി ജോയ് മാത്യു; പത്രിക തള്ളിയത് ബോധപൂർവ്വമെന്ന് ആരോപണം
അമ്മയുടെ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താൻ നൽകിയ പത്രിക ബോധപൂർവം തള്ളിയതാണെന്ന് ജോയ് മാത്യു ആരോപിച്ചു. തിരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ ഇതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു.

അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്; നല്ലവരെ തിരഞ്ഞെടുക്കണമെന്ന് ധർമജൻ
അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. വൈകിട്ടോടെ ഫലപ്രഖ്യാപനം ഉണ്ടാകും. 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള അർഹത.

അമ്മ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും മത്സരിക്കും
'അമ്മ'യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലാണ് പ്രധാന മത്സരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനുമാണ് മത്സരിക്കുന്നത്.

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ 21ന്; ഇന്ന് സഞ്ജുവും സച്ചിനും നേർക്കുനേർ
കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ ഓഗസ്റ്റ് 21ന് ആരംഭിക്കും. ടൂർണമെന്റിന് മുന്നോടിയായി ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സൗഹൃദ മത്സരം നടക്കും. സഞ്ജു സാംസൺ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിൻ ബേബി നയിക്കുന്ന കെസിഎ പ്രസിഡന്റ് ഇലവനും തമ്മിലാണ് മത്സരം.

കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വിസി മാറ്റിവെച്ചതിൽ പ്രതിഷേധം
കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം വൈസ് ചാൻസലർ അവസാന നിമിഷം മാറ്റിവെച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ഭൂരിഭാഗം അംഗങ്ങളും എത്തിയ ശേഷം യോഗം മാറ്റിവെച്ചതാണ് പ്രതിഷേധത്തിന് കാരണം. വി.സിയുടെ നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ച് അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു.

ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; രാകേഷ് ബി-യും സജി നന്ത്യാട്ടും മത്സര രംഗത്ത്
ഇന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് രാകേഷ് ബി, സജി നന്ത്യാട്ട് എന്നിവർ മത്സരിക്കും. സാന്ദ്ര തോമസിന്റെ പത്രിക തള്ളിയതിനെ തുടർന്ന് കോടതിയെ സമീപിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് ഫണ്ട് വിവാദം: ജില്ലാ സെക്രട്ടറി ഉൾപ്പെടെ നാലുപേർക്ക് സസ്പെൻഷൻ
യൂത്ത് കോൺഗ്രസ് മുണ്ടക്കൈ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിലെ ക്രമക്കേട് ആരോപണത്തിൽ നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിഷ്ണു എസ്.പി ഉൾപ്പെടെ നാലുപേരെ സസ്പെൻഡ് ചെയ്തു. ക്രമക്കേട് പരാതി കെട്ടിച്ചമച്ചതാണെന്ന് സംഘടന നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തി. നിയോജകമണ്ഡലം പ്രസിഡന്റിനെ പൊതുസമൂഹത്തിൽ അപമാനിക്കാൻ ശ്രമിച്ചെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.

സംഗീതത്തിന്റെ മാസ്മരിക ലോകം തീർത്ത് ഫ്ളവേഴ്സ് മ്യൂസിക്കൽ അവാർഡ്സ് 2025 കോഴിക്കോട്
കേരളത്തിന്റെ സംഗീത ആവേശം ഇനി കോഴിക്കോട്ടേക്ക്. ഫ്ളവേഴ്സ് മ്യൂസിക്കൽ അവാർഡ്സ് 2025 ഈ മാസം 16-ന് (ശനിയാഴ്ച) കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടക്കും. വൈകുന്നേരം ആറു മണി മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്. ഈ മെഗാ ഇവന്റിലേക്ക് പ്രവേശനം സൗജന്യമാണ്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിൻ്റെ ഹർജി കോടതി തള്ളി
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് നൽകിയ ഹർജി എറണാകുളം സബ് കോടതി തള്ളി. കോടതി വിധിയിൽ വേദനയും നിരാശയും ഉണ്ടെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. ഫിലിം ചേമ്പറിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്നും അവർ അറിയിച്ചു.
