Education

ഹയർ സെക്കണ്ടറി SET ജൂലൈ 2025: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭം
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (SET JULY 2025) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ 28 മുതൽ മെയ് 28 വരെ http://www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

എ.ഐ. എസൻഷ്യൽസ് പരിശീലനം: കൈറ്റിന്റെ ഓൺലൈൻ കോഴ്സ് മെയ് 10 ന് ആരംഭിക്കും
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്), എ.ഐ. ടൂളുകളെക്കുറിച്ചുള്ള ഒരു ഓൺലൈൻ പരിശീലന പരിപാടിയുടെ മൂന്നാം ബാച്ച് മെയ് 10 ന് ആരംഭിക്കുന്നു. നാലാഴ്ച ദൈർഘ്യമുള്ള 'എ.ഐ. എസൻഷ്യൽസ്' എന്ന ഈ കോഴ്സിൽ, ദൈനംദിന ജീവിതത്തിൽ എ.ഐ. ടൂളുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കും. മെയ് 3 വരെ അപേക്ഷിക്കാം.

എംജി സർവകലാശാലയിൽ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു
മഹാത്മാഗാന്ധി സർവകലാശാലയിൽ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ആരംഭിക്കുന്നത്. കിഫ്ബി ഫണ്ട് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ സ്ഥാപനങ്ങളിലൊന്നാണ് എം ജി സർവകലാശാല.

കുരുന്നെഴുത്തുകളുടെ സമാഹാരം പ്രകാശിപ്പിച്ചു
മന്ത്രി വി. ശിവൻകുട്ടി എഡിറ്റ് ചെയ്ത 'കുരുന്നെഴുത്തുകൾ' എന്ന പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഒന്നാം ക്ലാസിലെ കുട്ടികളുടെ ഡയറിക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം. വിദ്യാകിരണം മിഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

സബ്ജക്ട് മിനിമം 5,6,7 ക്ലാസുകളിലേക്കും; പുതിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്തു
പുതിയ അധ്യയന വർഷത്തെ പാഠപുസ്തക വിതരണോദ്ഘാടനം നടന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് സബ്ജക്ട് മിനിമം പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുറ്റിച്ചൽ ജി കെ എം ആർ എസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കുറ്റിച്ചൽ ജി കെ എം ആർ എസിൽ ക്ലർക്ക്, ആയ, വാച്ച്മാൻ, ഫുൾടൈം സ്വീപ്പർ, കുക്ക് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. ഏപ്രിൽ 24ന് വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

ത്രിഭാഷാ നയത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ; സ്കൂളുകളിൽ ഹിന്ദി നിർബന്ധമില്ല
മഹാരാഷ്ട്രയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധ ഭാഷയാക്കില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ത്രിഭാഷാ നയത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. മൂന്നാം ഭാഷയായി ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം.

പതിനാറ് വർഷത്തിന് ശേഷം പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയായി: പുസ്തക പ്രകാശനം ഏപ്രിൽ 23ന്
പതിനാറ് വർഷത്തിനു ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയായി. ഏപ്രിൽ 23ന് പുതുക്കിയ പാഠപുസ്തകങ്ങളുടെ പ്രകാശനവും വിതരണോദ്ഘാടനവും നടക്കും. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങളാണ് പരിഷ്കരിച്ചത്.

കേരള എഞ്ചിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ
2025-26 അധ്യയന വർഷത്തേക്കുള്ള കേരള എഞ്ചിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ (സിബിടി) ഏപ്രിൽ 23 മുതൽ 29 വരെ നടക്കും. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാർഡ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 04712525300 എന്ന നമ്പറിൽ ബന്ധപ്പെടാം.

എൻസിഇആർടി പാഠപുസ്തകങ്ങളിലെ ഹിന്ദിക്ക് എതിരെ മന്ത്രി വി. ശിവൻകുട്ടി
കേന്ദ്രസർക്കാരിന്റെ ഹിന്ദി ഭാഷാ നയത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകുന്നതിനെ എതിർത്തു. ഡൽഹിയിൽ നടക്കുന്ന എൻസിഇആർടി യോഗത്തിൽ വിഷയം ഉന്നയിക്കും.

ജെഇഇ മെയിൻ ഫലം: 24 പേർക്ക് 100 ശതമാനം മാർക്ക്
ജെഇഇ മെയിൻ 2025 സെഷൻ 2 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 24 വിദ്യാർത്ഥികൾ 100 ശതമാനം മാർക്ക് നേടി. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഫലമറിയാം.