Education

വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയാൻ പുതിയ പോർട്ടൽ
എട്ടു മുതൽ പത്തു വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിയാൻ അസാപ് കേരള പുതിയ പോർട്ടൽ ആരംഭിച്ചു. എസിഇ എന്ന പേരിലുള്ള ഈ പോർട്ടൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. മന്ത്രി ആർ. ബിന്ദുവാണ് പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

പാരാമെഡിക്കൽ കോഴ്സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ്
പാരാമെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ജനുവരി 20 നകം ടോക്കൺ ഫീസ് അടച്ച് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in ല് ലഭ്യമാണ്.

ഹൈക്കോടതി നിർദ്ദേശം ലംഘിച്ച് വിസി സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഹൈക്കോടതി നിർദ്ദേശം ലംഘിച്ച് സിൻഡിക്കേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നു. പ്രധാനപ്പെട്ട അക്കാദമിക് വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ നിന്നും വിട്ടുനിന്ന നടപടി പ്രതിഷേധാർഹമാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ. മുൻ ചാൻസലർ നിയമിച്ച താൽക്കാലിക VC ആണ് സർവകലാശാലയിൽ ചുമതല വഹിക്കുന്നത്.

ആർ എൽ വി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ അസിസ്റ്റന്റ് പ്രൊഫസർ
കേരള കലാമണ്ഡലത്തിൽ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആർ എൽ വി രാമകൃഷ്ണനെ നിയമിച്ചു. ഈ നിയമനം തനിക്ക് വലിയൊരു സൗഭാഗ്യമായാണ് കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. മണിച്ചേട്ടൻ ഇല്ല എന്ന ദുഃഖം മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കലാമണ്ഡലത്തിൽ ചരിത്രം; ആദ്യമായി പുരുഷ ഭരതനാട്യ അധ്യാപകൻ
കലാമണ്ഡലത്തിൽ ആദ്യമായി പുരുഷ ഭരതനാട്യ അധ്യാപകൻ. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനാണ് ചരിത്രം കുറിച്ചത്. ഇന്ന് കലാമണ്ഡലത്തിൽ ജോലിയിൽ പ്രവേശിക്കും.

സിഎ മെയ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ഐസിഎഐ മെയ് മാസത്തിൽ നടക്കുന്ന സിഎ പരീക്ഷയുടെ ടൈംടേബിൾ പുറത്തിറക്കി. ഔദ്യോഗിക വെബ്സൈറ്റായ icai.org-ൽ പരീക്ഷാ തീയതികൾ ലഭ്യമാണ്. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ കോഴ്സുകളുടെ ടൈംടേബിളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വി.ഡി. സതീശൻ 2024-ൽ വായിച്ച 43 പുസ്തകങ്ങളുടെ പട്ടിക പുറത്തുവിട്ടു
2024-ൽ വായിച്ച 43 പുസ്തകങ്ങളുടെ പട്ടിക പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കുവച്ചു. തിരക്കുകൾക്കിടയിലും വായന തനിക്ക് ഊർജ്ജം പകർന്നെന്ന് അദ്ദേഹം വ്യക്തമാക്കി. മലയാളത്തിലും ഇംഗ്ലീഷിലുമായി വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള പുസ്തകങ്ങളാണ് പട്ടികയിലുള്ളത്.

നീറ്റ് യുജി: ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് NTA
നീറ്റ് യുജി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണം. ഒടിപി അടിസ്ഥാനമാക്കിയുള്ള ഒതന്റിക്കേഷനു വേണ്ടിയാണിത്. പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അനുസരിച്ച് ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്.

യുവ സംരംഭകർക്ക് ‘ഡ്രീംവെസ്റ്റർ 2.0’ പദ്ധതിയുമായി അസാപ് കേരളയും കെഎസ്ഐഡിസിയും
യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഡ്രീംവെസ്റ്റർ 2.0' പദ്ധതി ആരംഭിച്ചു. മികച്ച പത്ത് ആശയങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകും. ജനുവരി 25 വരെ അപേക്ഷിക്കാം.

കുസാറ്റിലെ ഉന്നത വിദ്യാഭ്യാസ പ്രദർശനം: വിദ്യാർത്ഥികളുടെ നൂതന കണ്ടുപിടുത്തങ്ങൾ ശ്രദ്ധേയമാകുന്നു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദർശനം വിദ്യാർത്ഥികളുടെ നൂതന കണ്ടുപിടുത്തങ്ങൾക്ക് വേദിയായി. ചൊവ്വാ പര്യവേക്ഷണത്തിനുള്ള റോവർ, സുരക്ഷിത ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കണ്ടുപിടുത്തങ്ങൾ പ്രദർശനത്തിൽ ശ്രദ്ധേയമായി. ജനുവരി 14, 15 തീയതികളിൽ നടന്ന കോൺക്ലേവിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 33 സ്റ്റാളുകൾ പ്രദർശനത്തിനൊരുക്കിയിരുന്നു.

യു.ജി.സി. നെറ്റ് പരീക്ഷ മാറ്റിവച്ചു
2025 ജനുവരി 15-ന് നടത്താനിരുന്ന യു.ജി.സി. നെറ്റ് പരീക്ഷ മാറ്റിവച്ചു. മകര സംക്രാന്തി, പൊങ്കൽ തുടങ്ങിയ ഉത്സവങ്ങൾ കണക്കിലെടുത്താണ് പരീക്ഷ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കെൽട്രോണിൽ ജേണലിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെൽട്രോൺ അഡ്വാൻസ്ഡ് ജേണലിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഡിഗ്രി യോഗ്യതയുള്ളവർക്ക് ജനുവരി 16 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളിലാണ് പരിശീലനം.