Cinema

താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതിയുടെ യോഗം നാളെ കൊച്ചിയിൽ നടക്കും. ജനറൽ ബോഡി യോഗത്തിന്റെ തീയതി നിശ്ചയിക്കുന്നതാണ് പ്രധാന അജണ്ട. അടുത്ത മാസം 10 നും 15 നും ഇടയിൽ ജനറൽ ബോഡി യോഗം ചേരാനാണ് നിലവിലെ ധാരണ.

പ്രശസ്ത നാടക നടന് കലാനിലയം പീറ്റര് അന്തരിച്ചു; 60 വര്ഷത്തെ നാടക ജീവിതം അവസാനിച്ചു
പ്രശസ്ത നാടക നടന് കലാനിലയം പീറ്റര് 84-ാം വയസ്സില് അന്തരിച്ചു. 60 വര്ഷത്തോളം നാടകവേദികളില് സജീവമായിരുന്ന അദ്ദേഹം നിരവധി പുരസ്കാരങ്ങള് നേടിയിരുന്നു. സംസ്കാരം ഇടക്കൊച്ചി സെന്റ്.മേരീസ് പള്ളി സെമിത്തേരിയില് നടക്കും.

അമ്മയുടെ അടിയന്തര യോഗം നാളെയില്ല; വാർത്തകൾ തള്ളി നേതൃത്വം
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ അടിയന്തര യോഗം നാളെ നടക്കുമെന്ന വാർത്തകൾ തെറ്റാണെന്ന് നേതൃത്വം വ്യക്തമാക്കി. മോഹൻലാൽ യോഗം വിളിച്ചിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്ന് അഡ്ഹോക് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

പ്രോഗ്രസിവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ അംഗമല്ലെന്ന് ലിജോ ജോസ് പെല്ലിശേരി
മലയാള സിനിമാ മേഖലയിലെ പുതിയ കൂട്ടായ്മയായ പ്രോഗ്രസിവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ താൻ അംഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തന്റെ അറിവോടെയല്ലെന്നും ലിജോ കുറിച്ചു.

ബിജു മേനോൻ-മേതിൽ ദേവിക ചിത്രം ‘കഥ ഇന്നുവരെ’യുടെ ട്രെയിലർ പുറത്തിറങ്ങി
ബിജു മേനോനും മേതിൽ ദേവികയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'കഥ ഇന്നുവരെ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെപ്റ്റംബർ 20-ന് തിയേറ്ററുകളിൽ എത്തും. പ്രണയ നിമിഷങ്ങൾ നിറഞ്ഞ ഹൃദയസ്പർശിയായ ഒരു ചിത്രമാണ് 'കഥ ഇന്നുവരെ' എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമനടപടികളിൽ നിന്ന് പിന്മാറുന്നു പരാതിക്കാർ
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ പലർക്കും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ല. പ്രത്യേക അന്വേഷണസംഘം 50 പേരുടെ മൊഴി രേഖപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഈ നടപടി.

മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; മഹേഷ് നാരായണന്റെ സംവിധാനത്തിൽ പുതിയ ചിത്രം
മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നു. മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയാണ്. മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് നിർമ്മാണം.

മുംബൈയിൽ കോടികളുടെ ആഡംബര വീട് സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയയും
മുംബൈയിലെ ബാന്ദ്ര പാലി ഹിൽസിൽ പുതിയ ആഡംബര വസതി സ്വന്തമാക്കി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും. 30.6 കോടി രൂപയ്ക്കാണ് 2970 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റ് വാങ്ങിയത്. നിരവധി ബോളിവുഡ് താരങ്ങൾ താമസിക്കുന്ന പ്രദേശത്താണ് പുതിയ വീട്.

എആര്എം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതില് പ്രതികരണവുമായി ടൊവിനോ തോമസ്
എആര്എം സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതില് പ്രതികരണവുമായി നടന് ടൊവിനോ തോമസ് രംഗത്തെത്തി. സിനിമാ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംവിധായകന് ജിതിന് ലാലും നിര്മാതാവ് ലിസ്റ്റിന് സ്റ്റീഫനും ഈ വിഷയത്തില് പ്രതികരിച്ചു.

ടൊവിനോ തോമസിന്റെ ‘എആര്എം’ സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങി; വേദനയോടെ സംവിധായകന്
ടൊവിനോ തോമസ് നായകനായ 'എആര്എം' സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതായി സംവിധായകന് ജിതിന് ലാല് വെളിപ്പെടുത്തി. ട്രെയിനില് യാത്രക്കാരന് സിനിമ കാണുന്ന ദൃശ്യം സോഷ്യല് മീഡിയയില് പങ്കുവച്ചു. സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതില് നിയമനടപടി സ്വീകരിക്കുമെന്ന് നിര്മാതാവ് അറിയിച്ചു.