Accidents

നിര്മാണത്തിലിരുന്ന കെട്ടിടം തകര്ന്നുവീണ് അപകടം ; ഒരാള് മരിച്ചു.
കോഴിക്കോട് തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്ന് വീണ് അപകടം.സംഭവത്തിൽ ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.തീക്കുനി സ്വദേശിയായ ജിതിൻ (23) ആണ് അപകടത്തിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു ...

സൗദിയിൽ വാഹനാപകടം : മലയാളി കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം.
സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ കൊല്ലപ്പെട്ടു.അപകടത്തിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരണപ്പെട്ടത്. ജുബൈലില് നിന്നും ...

കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി ; യുവാവ് മണിക്കൂറുകള്ക്കകം മരിച്ചു.
പുനലൂർ : കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവ് മണിക്കൂറുകൾക്കകം ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.തെന്മല ഇടമൺ സ്വദേശി ബിനു (41) ആണ് പാമ്പ് കടിച്ചു മരിച്ചത്. ...

കരിക്ക് വില്പ്പനക്കാരന് ആംബുലൻസ് ഓടിച്ചു ; നാലുപേര്ക്കു പരുക്ക്.
കോട്ടയം കട്ടച്ചിറയില് കരിക്ക് വില്പ്പനക്കാരന് ഓടിച്ച ആംബുലന്സ് ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേര്ക്കു പരുക്ക്.നിയന്ത്രണംവിട്ട ആംബുലന്സ് രണ്ടു ബൈക്കുകളിലും ഓട്ടോറിക്ഷയിലേക്കും ഇടിച്ചു കയറുകയായിരുന്നു.വെള്ളിയാഴ്ച വൈകിട്ടു 4 മണിയോടെയാണ് അപകടം ...

നടന് ബ്രഹ്മ മിശ്രയെ മരിച്ച നിലയില് കണ്ടെത്തി
‘മിർസാപൂർ’ എന്ന ഹിന്ദി വെബ്സീരിസിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടൻ ബ്രഹ്മ മിശ്രയ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ വെർസോവയിലെ ഫ്ലാറ്റിൽ നിന്നാണ് പകുതി ജീർണിച്ച ...

പടക്കനിർമ്മാണശാലയിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു.
പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിൽ അനധികൃത പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. നോദാഖാലി സ്വദേശി അഷിം മൊൻഡാലിന്റെ ഉടമസ്ഥതയിലുള്ള രണ്ടുനില ...

വാഹനാപകടം ; സ്കൂട്ടർ ലോറിക്കടിയിൽപെട്ട് നഴ്സിന് ദാരുണാന്ത്യം.
കോട്ടയം പൊൻകുന്നത് വാഹനാപകടം.ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.പള്ളിയ്ക്കത്തോട് കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ അമ്പിളി (43)യാണ് മരിച്ചത്. കെവിഎംഎസ് ആശുപത്രിയിലെ നഴ്സാണ് മരണപ്പെട്ട അമ്പിളി.പൊൻകുന്നം കെകെ റോഡിൽ ...

കൊച്ചി മെട്രോയ്ക്ക് സമീപം വാഹനാപകടം ; യുവതി മരിച്ചു,ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല.
കൊച്ചി മെട്രോയ്ക്ക് സമീപം കാർ അപകടത്തിൽ യുവതി മരിച്ച സംഭവത്തില് ദുരൂഹത. സംഭവ സമയം കാറിൽ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിന് ശേഷം കാണാതായതാണ് സംഭവത്തിൽ ദുരൂഹത ഉളവാക്കുന്നത്. ...

കാട്ടുപന്നി വേട്ടയ്ക്കിടെ ഒരാൾ വെടിയേറ്റ് മരിച്ചു.
വയനാട് കമ്പളക്കാട് ഒരാൾ വെടിയേറ്റ് മരിച്ചു.കോട്ടത്തറ സ്വദേശി ജയനാണ്(36) മരിച്ചത്.ജയനൊപ്പം ഉണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പറിക്കേറ്റിട്ടുണ്ട്.പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തവെയാണ് അപകടം .ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.കാട്ടുപന്നി ...

മലയാളി പെണ്കുട്ടി യുഎസില് വെടിയേറ്റു മരിച്ചു.
മലയാളി പെണ്കുട്ടി യുഎസില് വെടിയേറ്റു മരിച്ചു.സംഭവത്തിൽ തിരുവല്ല നിരണം ഇടപ്പള്ളിപ്പറമ്പില് ബോന്മാത്യൂ -ബിന്സി ദമ്പതികളുടെ മകൾ മറിയം സൂസന് മാത്യുവാണ് കൊല്ലപ്പെട്ടത്. അബലാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിലെ വസതിയില് ...

കൊച്ചിയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം ; കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ചാടിയ രണ്ട് പേർക്ക് പരിക്ക്.
കൊച്ചിയിലെ ഇടപ്പള്ളി കുന്നുംപുറത്ത് നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം.ലോഡ്ജ് ആയി പ്രവ൪ത്തിച്ചു വരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. താഴെത്തെ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്ന തുണിക്കടയിൽ നിന്നാണ് തീപടർന്നതെന്നാണ് ...

മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
കാസർകോട് മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഓപ്പറേറ്റർ മരിച്ചു.തമിഴ്നാട് സ്വദേശിയായ സദയനാണ് മരിച്ചത്. ചിറ്റാരിക്കാൽ-ചെറുപുഴ റൂട്ടിൽ അരിയിരുത്തിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവവിച്ചത്.മലയോര ഹൈവേ ...