Accidents

കണ്ണൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിനിന് കീഴിൽ പുക: യാത്രക്കാരിൽ ആശങ്ക
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ണൂർ ഷൊർണൂർ പാസഞ്ചർ ട്രെയിനിന് കീഴിൽ പുക ഉയർന്നു. ബ്രേക്ക് ബെൻഡിങ് മൂലമാണ് പുക ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അര മണിക്കൂർ വൈകിയാണ് ട്രെയിൻ സർവീസ് പുനരാരംഭിച്ചത്.

ഒറ്റപ്പാലത്ത് ട്രെയിൻ അപകടം: യുവാവും കുഞ്ഞും മരിച്ചു
ഒറ്റപ്പാലം ലക്കിടിയിൽ ട്രെയിൻ തട്ടി യുവാവും ഒരു വയസ്സുള്ള കുഞ്ഞും മരിച്ചു. ലത്തൂർ സ്വദേശികളായ ഇവർ ചിനക്കത്തൂർ പൂരം കാണാൻ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.

എറണാകുളം ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി തകർന്നുവീണ് അപകടം; പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് പാളി തകർന്നു വീണു. അഞ്ചു ദിവസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. രോഗികളെ മറ്റൊരു വാർഡിലേക്ക് മാറ്റി.

എരുമേലിയിൽ കിണർ ദുരന്തം: രണ്ട് പേർ മരിച്ചു
എരുമേലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ മരിച്ചു. ശ്വാസതടസ്സം മൂലമാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. മൃതദേഹങ്ങൾ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു.

കട്ടപ്പനയിൽ കാട്ടുതീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു
കട്ടപ്പന വാഴവരയിൽ കാട്ടുതീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു. കാഞ്ചിയാർ ലബ്ബക്കട സ്വദേശി വെള്ളറയിൽ ജിജോയി തോമസാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന ജിജോയി തീ കെടുത്തുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.

മത്സ്യത്തൊഴിലാളിക്ക് പുറംകടലിൽ നെഞ്ചുവേദന; കോസ്റ്റ് ഗാർഡ് രക്ഷയ്ക്കെത്തി
ബേപ്പൂരിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് നെഞ്ചുവേദന. 55 കാരനായ റോബിൻസണെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി ബേപ്പൂർ പോർട്ടിലേക്ക് കൊണ്ടുവരുന്നു. ഐസിജിഎസ് ആര്യമാൻ എന്ന കപ്പലിലാണ് റോബിൻസണെ കരയിലേക്ക് കൊണ്ടുവരുന്നത്.

ചൂരല്മല പുനരധിവാസം: മൂന്നാംഘട്ട കരട് പട്ടിക പുറത്ത്
ചൂരല്മല പുനരധിവാസ പദ്ധതിയുടെ മൂന്നാം ഘട്ട കരട് പട്ടിക പുറത്തിറങ്ങി. വഴി അടഞ്ഞ പ്രദേശങ്ങളിലെ 70 കുടുംബങ്ങളെയാണ് പട്ടികയില് ഉള്പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 13 വരെയാണ് പട്ടികയില് ആക്ഷേപം ഉന്നയിക്കാനുള്ള സമയപരിധി.

ആലപ്പുഴയിൽ ബൈപ്പാസ് മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്നുവീണു; വൻ ദുരന്തം ഒഴിവായി
ആലപ്പുഴ ബീച്ചിൽ നിർമ്മാണത്തിലിരുന്ന ബൈപ്പാസ് മേൽപ്പാലത്തിന്റെ നാല് ഗർഡറുകൾ തകർന്നുവീണു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സമീപത്തെ വീടുകളിൽ വിള്ളലുകൾ വീണെങ്കിലും ആളപായമില്ല.

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ വയോധികൻ ശുചിമുറിയിൽ വീണ് മരിച്ചു
കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ വീണ് തലയ്ക്ക് പരിക്കേറ്റ പുത്തൂർ സ്വദേശി പൗലോസ് (84) മരിച്ചു. ഫെബ്രുവരി 28ന് ശ്വാസതടസ്സത്തെ തുടർന്ന് പ്രവേശിപ്പിച്ച പൗലോസ് ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.