സ്പേസ് എക്സിന്റെ പൊളാരിസ് ഡോൺ ദൗത്യം വീണ്ടും മാറ്റിവെച്ചു; കാരണം മോശം കാലാവസ്ഥ

Anjana

SpaceX Polaris Dawn mission postponed

സ്പേസ് എക്സിന്റെ ആദ്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്. ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ പതിക്കേണ്ട സമുദ്ര ഭാഗത്തെ മോശം കാലാവസ്ഥയാണ് ഇതിന് കാരണം. ഫ്ലോറിഡയിലെ കെന്നഡി വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ചൊവ്വാഴ്ച വിക്ഷേപിക്കാനിരുന്ന ദൗത്യം ഹീലിയം ചോർച്ചയെ തുടർന്ന് ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചിരുന്നു. അനുകൂല സാഹചര്യം ഉണ്ടാകുന്നതുവരെ കാത്തിരിക്കണമെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ദൗത്യത്തിന് നേതൃത്വം നൽകുന്നവർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിൽ, പേടകം ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റും. യാത്രക്കാർക്ക് 20 മിനിറ്റ് നേരം ബഹിരാകാശത്ത് നടക്കാനുള്ള അവസരവും ലഭിക്കും. 1972 ലെ അപ്പോളോ 17 ചാന്ദ്രദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യൻ ഭൂമിയിൽ നിന്ന് ഇത്രയും ഉയരമുള്ള ഭ്രമണപഥത്തിൽ എത്തുന്നത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഈ ദൗത്യത്തിൽ യാത്രക്കാരെയും വഹിച്ചാണ് പേടകം തിരിച്ചിറങ്ങുന്നത്.

  സ്റ്റാർഷിപ്പ് വീണ്ടും പറക്കാൻ ഒരുങ്ങുന്നു; എട്ടാം പരീക്ഷണം വെള്ളിയാഴ്ച

ദൗത്യത്തിൽ മലയാളി ബന്ധമുള്ള അന്ന മേനോൻ കൂടി സ്പേസ് എക്സിന്റെ ഭാഗമാവുന്നുണ്ട്. സ്പേസ് എക്സിൽ ലീഡ് സ്പേസ് ഓപ്പറേഷൻ എഞ്ചിനീയറാണ് അന്ന മേനോൻ. മിഷൻ കമാൻഡറും ദൗത്യത്തിന് പണം നൽകിയ ജരേഡ് ഐസക്മാൻ, അമേരിക്കൻ എയർഫോഴ്സിലെ റിട്ടയേർഡ് ലെഫ്റ്റനൻ്റ് കേണൽ സ്കോട്ട് പൊറ്റീറ്റ്, സ്പേസ്എക്സിലെ സീനിയർ സ്പേസ് ഓപ്പറേഷൻ എൻജിനീയറായ സാറാ ഗില്ലീസ് എന്നിവരാണ് അന്നക്കൊപ്പം ബഹിരാകാശത്ത് ഇതുവരെ മനുഷ്യൻ എത്തിയിട്ടില്ലാത്ത ദൂരത്തിൽ എത്തുന്ന മറ്റുള്ളവർ.

Story Highlights: SpaceX’s Polaris Dawn mission postponed due to bad weather and technical issues

Related Posts
ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം സുനിത വില്യംസും ബാരി വിൽമോറും തിരിച്ചെത്തുന്നു
Astronauts Return

ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിനു ശേഷം സുനിത വില്യംസും ബാരി 'ബുച്ച്' വിൽമോറും Read more

സ്റ്റാർഷിപ്പ് വീണ്ടും പറക്കാൻ ഒരുങ്ങുന്നു; എട്ടാം പരീക്ഷണം വെള്ളിയാഴ്ച
Starship

സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് മെഗാ റോക്കറ്റ് വെള്ളിയാഴ്ച വീണ്ടും പരീക്ഷണ പറക്കലിന് ഒരുങ്ങുന്നു. Read more

  യുഎൻ\u200cനിൽ റഷ്യയ്\u200cക്കൊപ്പം അമേരിക്ക; യുക്രൈൻ പ്രമേയത്തെ എതിർത്തു
ചൊവ്വയിലേക്കും ഇന്റർനെറ്റ്: ഇലോൺ മസ്കിന്റെ മാർസ് ലിങ്ക് പദ്ധതി
Mars Link

ഇലോൺ മസ്‌ക് ചൊവ്വയിലേക്ക് ഇന്റർനെറ്റ് സേവനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. മാർസ് ലിങ്ക് പദ്ധതിയിലൂടെ Read more

ചൊവ്വയിൽ ഇന്റർനെറ്റ്: സ്‌പേസ് എക്‌സിന്റെ മാർസ്‌ലിങ്ക് പദ്ധതി
SpaceX Marslink Mars Internet

സ്‌പേസ് എക്‌സ് ചൊവ്വയിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ മാർസ്‌ലിങ്ക് എന്ന പേരിൽ പുതിയ Read more

സ്റ്റാര്‍ഷിപ്പ് റോക്കറ്റിന് ഭ്രമണപഥത്തില്‍ ഇന്ധനം നിറയ്ക്കാന്‍ സ്‌പേസ് എക്‌സിന്റെ പുതിയ പരീക്ഷണം
SpaceX Starship in-orbit refueling

സ്‌പേസ് എക്‌സ് ഭ്രമണപഥത്തില്‍ ഇന്ധനം കൈമാറുന്ന സാങ്കേതികവിദ്യ പരീക്ഷിക്കാനൊരുങ്ങുന്നു. ഇത് വിജയിച്ചാല്‍ ചന്ദ്രനില്‍ Read more

സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം പരീക്ഷണം വിജയം; ചരിത്രം കുറിച്ച് ഇലോണ്‍ മസ്‌ക്
SpaceX Starship test flight

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് അഞ്ചാം പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ലോകത്തിലെ ഏറ്റവും കരുത്തുറ്റ Read more

  500 കിലോമീറ്റർ വേഗതയിൽ പറക്കുന്ന ഇലക്ട്രിക് സീ ഗ്ലൈഡർ ഐഐടി മദ്രാസിൽ നിന്ന്
സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം; ബൂസ്റ്റർ തിരികെ പാഡിൽ
SpaceX Starship rocket launch

സ്പേസ് എക്സ് സ്റ്റാർഷിപ്പ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ടെക്സാസിലെ ലോഞ്ച് പാഡിൽ നിന്ന് Read more

ഫ്ലോറിഡയിൽ സ്റ്റാർലിങ്ക് വഴി മൊബൈൽ കണക്റ്റിവിറ്റി: സ്പേസ് എക്സിന് അടിയന്തര അനുമതി
Starlink mobile connectivity Florida

ഫ്ലോറിഡയിൽ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വഴി മൊബൈൽ കണക്റ്റിവിറ്റി നൽകാൻ സ്പേസ് എക്സിന് അനുമതി Read more

ശുക്രയാൻ 1: 2028 മാർച്ച് 29-ന് വിക്ഷേപണം; ശുക്രനിലേക്കുള്ള ഇന്ത്യയുടെ സ്വപ്നദൗത്യം
Shukrayaan-1 Venus mission

ഇന്ത്യയുടെ ശുക്രയാൻ 1 ദൗത്യത്തിന്റെ വിക്ഷേപണ തീയതി ഐഎസ്ആർഓ പ്രഖ്യാപിച്ചു. 2028 മാർച്ച് Read more

സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാന്‍ സ്‌പേസ് എക്‌സ് ദൗത്യം ആരംഭിച്ചു
SpaceX rescue mission ISS astronauts

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെയെത്തിക്കാനുള്ള സ്‌പേസ് Read more

Leave a Comment