നിവ ലേഖകൻ

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ സമാധാന പാക്കേജ്; സഹകരിക്കാൻ തയ്യാറെന്ന് സെലൻസ്കി
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാൻ തയ്യാറാണെന്ന് വ്ളാഡിമിർ സെലൻസ്കി അറിയിച്ചു. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാർഥമായി സഹകരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതിൽ മേയറുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപണം
തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടിയതുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന്റെ ഓഫീസിനെതിരെ ആരോപണം. സി.പി.ഐ.എം പ്രാദേശിക നേതാവ് ധനേഷ് കുമാറിൻ്റെ പരാതിയിലാണ് മേയറുടെ ഓഫീസ് നേരിട്ട് ഇടപെട്ടതെന്നാണ് വിവരം. വൈഷ്ണയുടെ പേര് വെട്ടിയതിന് പിന്നിൽ ആര്യാ രാജേന്ദ്രൻ ആണെന്ന് കെ. മുരളീധരനും ആരോപിച്ചിരുന്നു.

വി.എം. വിനുവിന്റെ വോട്ട്: കോൺഗ്രസിൽ അച്ചടക്കനടപടി ഉടൻ ഉണ്ടാകില്ല
വി.എം. വിനുവിന് വോട്ടില്ലാത്ത വിഷയത്തിൽ കോൺഗ്രസിൽ അച്ചടക്കനടപടി ഉടൻ ഉണ്ടാകില്ല. തിരഞ്ഞെടുപ്പ് സമയത്ത് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് കോർ കമ്മിറ്റി തീരുമാനിച്ചു. കൗൺസിലർ രാജേഷിനെതിരെ പോളിംഗ് കഴിഞ്ഞ ശേഷം നടപടിയുണ്ടാകും.

ചെങ്കോട്ട സ്ഫോടനക്കേസ്: അന്വേഷണം ദക്ഷിണേന്ത്യയിലേക്ക്, രാമേശ്വരം കഫേ സ്ഫോടനത്തിലും സംശയം
ഡൽഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നു. 2022-ലെ കോയമ്പത്തൂർ, മാംഗളൂരു സ്ഫോടനങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണെന്ന് സംശയം. 2024-ലെ രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലും ഇതേ ഭീകരർ തന്നെയാണെന്നാണ് നിഗമനം.

പി.വി. അൻവറിൻ്റെ വീട്ടിൽ ഇ.ഡി. റെയ്ഡ്
തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിൻ്റെ വീട്ടിൽ ഇ.ഡി. റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കെ.എഫ്.സി.യിൽ നിന്ന് 12 കോടിയോളം രൂപ വായ്പയെടുത്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

ട്രംപ് – സോഹ്റാന് മംദാനി കൂടിക്കാഴ്ച ഇന്ന്; ചർച്ചയിൽ വിലക്കയറ്റവും
വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപും ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഹ്റാൻ മംദാനിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ന്യൂയോർക്ക് നഗരത്തിലെ താങ്ങാനാവാത്ത വിലക്കയറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സ്ഥിതിയും ഇതിൽ പ്രധാന വിഷയമായിരിക്കും എന്ന് നിയുക്ത മേയർ അറിയിച്ചു.

സുവർണ്ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒരു കോടി രൂപ വരെ നേടാം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്ന് സുവർണ്ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തും. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്, ടിക്കറ്റ് വില 50 രൂപ.

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്; വോട്ടർ പട്ടിക കേസിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാം. കൂടാതെ, കേരളത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.

തൃശ്ശൂരിൽ രാഗം തീയേറ്റർ ഉടമയ്ക്കും ഡ്രൈവർക്കും വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ക്വട്ടേഷനെന്ന് സൂചന
തൃശ്ശൂരിൽ രാഗം തീയേറ്റർ ഉടമ സുനിലിനും ഡ്രൈവർ അജീഷിനും വെട്ടേറ്റു. വെളപ്പായയിലെ വീടിന് മുന്നിൽ വെച്ച് ഗേറ്റ് തുറക്കുമ്പോൾ ഒളിഞ്ഞിരുന്ന സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


