നിവ ലേഖകൻ

നാണംകെട്ട തോൽവി: മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പിൽ നിന്ന് പുറത്ത്
മാഞ്ചസ്റ്റർ യുണൈറ്റഡിന് ചരിത്രത്തിലെ നാണംകെട്ട തോൽവി. ലീഗ് കപ്പിൽ നാലാം ഡിവിഷൻ ക്ലബ്ബായ ഗ്രിംസ്ബിയോട് തോറ്റു പുറത്തായി. പെനാൽറ്റി ഷൂട്ടൗട്ടിൽ 12-11നാണ് യുണൈറ്റഡ് പരാജയപ്പെട്ടത്.

സ്കിൽ കേരള ഗ്ലോബൽ സ്കിൽ സമ്മിറ്റ് പോസ്റ്റർ പ്രകാശനം ചെയ്ത് കൊല്ലം ജില്ലാ കളക്ടർ
കൊല്ലം ജില്ലാ കളക്ടർ എൻ. ദേവിദാസ്, സ്കിൽ കേരള ഗ്ലോബൽ സ്കിൽ സമ്മിറ്റിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഓഗസ്റ്റ് 29, 30 തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് ഉച്ചകോടി നടക്കുന്നത്. യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നതിനും നൈപുണി പരിശീലനം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമാണിത്.

ഉത്തരേന്ത്യയിൽ കനത്ത മഴ; ജമ്മു കാശ്മീരിൽ 41 മരണം
ഉത്തരേന്ത്യയിൽ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. ജമ്മു കാശ്മീരിൽ 41 മരണം സംഭവിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിംഹയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തരയോഗം സ്ഥിതിഗതികൾ വിലയിരുത്തി.

രാഹുൽ മാങ്കൂട്ടത്തിനെതിരെ ഡിവൈഎഫ്ഐയുടെ ഗൃഹസന്ദർശന കാമ്പയിൻ
രാഹുൽ മാങ്കൂട്ടത്തിനെതിരെ ഡിവൈഎഫ്ഐ ഗൃഹസന്ദർശന കാമ്പയിൻ ആരംഭിച്ചു. പാലക്കാട് നഗരത്തിലെ പറക്കുന്നതിൽ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ലൈംഗിക പീഡന പരാതികളിൽ ക്രൈംബ്രാഞ്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ സംഭവം: 11 DYFI പ്രവർത്തകർ അറസ്റ്റിൽ, യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെയും കേസ്
വടകരയിൽ ഷാഫി പറമ്പിൽ എം.പി.യുടെ വാഹനം തടഞ്ഞ സംഭവത്തിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ വഴിതടഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

രാഹുൽ വിഷയത്തിൽ കോൺഗ്രസ് സ്ത്രീകളെ അപമാനിക്കുന്നു; വി.ഡി. സതീശൻ സീരിയൽ ഒഫൻഡറെ സംരക്ഷിക്കുന്നു: ബൃന്ദ കാരാട്ട്
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി ബൃന്ദ കാരാട്ട്. കോൺഗ്രസ്സിന്റെ നിലപാട് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സീരിയൽ ഒഫൻഡറെയാണ് സംരക്ഷിക്കുന്നതെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.

അയ്യപ്പ സംഗമത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമം വിശ്വാസികളെ അപമാനിക്കലാണ്: മന്ത്രി വി. ശിവൻകുട്ടി
ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നതിനെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. ഇത് വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആത്മീയതയും ഭക്തിയും ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുത്തകയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കനത്ത മഴ: ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.

കാക്കനാട് ജയിലിൽ റിമാൻഡ് പ്രതിയുടെ പക്കൽ മയക്കുമരുന്ന് കണ്ടെത്തി
കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ പക്കൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ പ്രതി തിയോഫിൻ കയ്യിൽ ഒളിപ്പിച്ച നിലയിൽ ഹാഷിഷ് ഓയിലും ബീഡിയും ജയിൽ അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ ഇൻഫോപാർക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.