നിവ ലേഖകൻ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 76,230 പേർക്ക് യോഗ്യത
പുതുക്കിയ കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 76,230 വിദ്യാർത്ഥികൾ യോഗ്യത നേടി. റാങ്ക് പട്ടികയിൽ വലിയ മാറ്റമുണ്ട്, ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലബസിൽ നിന്നുള്ളവരാണ്.

കലയ്ക്ക് സെൻസർഷിപ്പ് നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യം: മുരളി ഗോപി
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന ജെഎസ്കെ സിനിമയുടെ സെൻസർഷിപ്പ് വിവാദങ്ങൾക്കിടയിൽ മുരളി ഗോപിയുടെ പ്രതികരണം. കലയെ സെൻസർ ചെയ്യുന്നത് നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിനിമയുടെ പേര് 'ജെഎസ്കെ– ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന് മാറ്റാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചു. റിലീസ് വൈകുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാൽ സിനിമ വീണ്ടും സെൻസർ ബോർഡിന് മുന്നിൽ സമർപ്പിക്കും.

മലപ്പുറത്ത് നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു; സംസ്ഥാനത്ത് 499 പേർ നിരീക്ഷണത്തിൽ
പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. നാല് പഞ്ചായത്തുകളിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേർ നിപ സമ്പർക്ക പട്ടികയിൽ ഉണ്ട്.

മാധവ് ഷെത്തിന്റെ AI+ സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും അറിയാം
മുൻ റിയൽമി സിഇഒ മാധവ് ഷെത്തിന്റെ പുതിയ സംരംഭമായ എൻഎക്സ്ടി ക്വാണ്ടം ഷിഫ്റ്റ് ടെക്നോളജീസിന് കീഴിൽ എഐ+ സ്മാർട്ട്ഫോൺ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും തദ്ദേശീയ സ്മാർട്ട്ഫോൺ എന്ന് ഇത് അറിയപ്പെടുന്നു. Ai+ സ്മാർട്ട്ഫോൺ നിരയിൽ രണ്ട് മോഡലുകളാണ് ഉള്ളത്: പൾസ്, നോവ 5ജി.

ആമസോൺ പ്രൈം ഡേ സെയിൽ: ഐഫോൺ, സാംസങ് ഫോണുകൾക്ക് വൻ വിലക്കുറവ്
ആമസോൺ പ്രൈം ഡേ സെയിലിൽ ഐഫോൺ, സാംസങ് എസ് 25 തുടങ്ങിയ മുൻനിര ഫോണുകൾക്ക് മികച്ച ഓഫറുകൾ. ജൂലൈ 12 മുതൽ 14 വരെയാണ് സെയിൽ നടക്കുന്നത്. പ്രൈം അംഗങ്ങൾക്ക് എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും, ഐസിഐസിഐ, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

വിസിയുടെ വിലക്ക് ലംഘിച്ച് രജിസ്ട്രാർ ഫയലുകൾ തീർപ്പാക്കി; കേരള സർവകലാശാലയിൽ ഭരണ പ്രതിസന്ധി രൂക്ഷം
കേരള സർവകലാശാലയിൽ ഭരണപരമായ പ്രതിസന്ധി രൂക്ഷമാകുന്നു. വൈസ് ചാൻസലറുടെ നിർദ്ദേശങ്ങൾ മറികടന്ന് രജിസ്ട്രാർ കെ.എസ്. അനിൽകുമാർ ഫയലുകൾ തീർപ്പാക്കി. രജിസ്ട്രാർക്കെതിരെ സുരക്ഷാ വിഭാഗം റിപ്പോർട്ട് നൽകി.

ലൂക്കാ മോഡ്രിച്ച് എസി മിലാനിലേക്ക്; റയൽ മാഡ്രിഡിന് വിട
റയൽ മാഡ്രിഡിന്റെ മധ്യനിര താരം ലൂക്കാ മോഡ്രിച്ച് എസി മിലാനിലേക്ക് മാറുന്നു. ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ പിഎസ്ജിക്കെതിരെ റയൽ മാഡ്രിഡ് തോറ്റതിന് പിന്നാലെയാണ് മോഡ്രിച്ചിന്റെ ഈ തീരുമാനം. 597 മത്സരങ്ങളിൽ റയൽ മാഡ്രിഡിനായി കളിച്ച മോഡ്രിച്ച് 28 ട്രോഫികൾ നേടിയിട്ടുണ്ട്.

ഷർട്ടിടാനും മുടി വെട്ടാനും പറഞ്ഞതിന് പ്രിൻസിപ്പലിനെ കുത്തിക്കൊന്ന് വിദ്യാർത്ഥികൾ
ഹരിയാനയിലെ ഹിസാറിൽ ഷർട്ട് ഇൻസേർട്ട് ചെയ്യാനും മുടി വെട്ടാനും ആവശ്യപ്പെട്ടതിന് സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. സ്വകാര്യ സ്കൂളിലെ നിയമങ്ങൾ പാലിക്കാത്തതിന് പ്രിൻസിപ്പൽ നേരത്തെ വിദ്യാർത്ഥികളെ ശാസിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

നിമിഷ പ്രിയയുടെ മോചനത്തിനായി രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ; കേന്ദ്രത്തിന് കത്തയച്ച് എംപിമാരും
യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിമിഷ പ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടിയുള്ള ആക്ഷൻ കൗൺസിലിന്റെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ കെ രാധാകൃഷ്ണൻ, ഡോ. ജോൺ ബ്രിട്ടാസ്, അടൂർ പ്രകാശ്, എ എ റഹീം, ഹാരിസ് ബീരാൻ എന്നിവർ കേന്ദ്രത്തിനു കത്തയച്ചു.

കീം റാങ്ക് ലിസ്റ്റിൽ അപ്പീൽ ഇല്ല; ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി ആർ.ബിന്ദു
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സർക്കാർ അപ്പീൽ പോകില്ല. ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു. പഴയ രീതിയിലുള്ള ഫോർമുല ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ കോടതി നിർദ്ദേശിച്ചു.ഓഗസ്റ്റ് 14-ന് മുൻപ് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

കുന്നംകുളം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം; പൊലീസുകാർക്കെതിരെ കേസ്
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ മർദ്ദിച്ചതിനാണ് കേസ്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസുകാർക്കെതിരായ നടപടിക്ക് കാരണമായി.

കപ്പലപകടം: നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എം.എസ്.സി
കപ്പൽ അപകടത്തിൽ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്ന് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനിയായ എം.എസ്.സി ഹൈക്കോടതിയെ അറിയിച്ചു. നഷ്ടപരിഹാരമായി 9,531 കോടി രൂപ കെട്ടിവെക്കാൻ സാധിക്കുകയില്ലെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്. സ്വീകാര്യമായ തുക എത്രയാണെന്ന് അറിയിക്കുവാനും അതുവരെ MSC അക്കിറ്റേറ്റ 2 വിന്റെ അറസ്റ്റ് തുടരുമെന്നും കോടതി വ്യക്തമാക്കി.