നിവ ലേഖകൻ

Samrudhi SM 23 ലോട്ടറി ഫലം ഇന്ന്: ഒരു കോടി രൂപ ഒന്നാം സമ്മാനം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM 23 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.

തൃശ്ശൂരിൽ പോക്സോ കേസിൽ ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അറസ്റ്റിൽ
തൃശ്ശൂരിൽ പോക്സോ കേസിൽ ബിജെപി പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. എരവിമംഗലം സ്വദേശി ഗിജേഷാണ് അറസ്റ്റിലായത്. ഇയാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുമായിരുന്നു.

വിഷാംശം കണ്ടെത്തി; കോൾഡ്രിഫ് കഫ് സിറപ്പിന് മധ്യപ്രദേശിൽ നിരോധനം, ഡോക്ടർ കസ്റ്റഡിയിൽ
മധ്യപ്രദേശിൽ കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപന നിരോധിച്ചു. സിറപ്പിൽ വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മരുന്ന് നിർദേശിച്ച ഡോക്ടറെ കസ്റ്റഡിയിലെടുത്തു. സിറപ്പിന്റെ സാമ്പിളുകളിൽ 48.6 ശതമാനം ഡൈത്തിലീൻ ഗ്ലൈക്കോൾ എന്ന വിഷാംശം അടങ്ങിയതായി കണ്ടെത്തുകയായിരുന്നു.

വാൽപ്പാറയിൽ പൊള്ളലേറ്റ് തൃശൂർ സ്വദേശിനി മരിച്ചു
വാൽപ്പാറയിൽ തൃശൂർ സ്വദേശിനിയായ മധ്യവയസ്ക പൊള്ളലേറ്റ് മരിച്ചു. തൃശൂർ മാടവക്കര സ്വദേശി ഗിരീഷിന്റെ ഭാര്യ ഇന്ദുമതി(47) ആണ് മരിച്ചത്. വാൽപ്പാറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

തിരുവോണം ബംപർ: 25 കോടി നേടിയ ഭാഗ്യശാലി നെട്ടൂർ സ്വദേശിയെന്ന് ലോട്ടറി ഏജൻസി ഉടമ
തിരുവോണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം നെട്ടൂർ സ്വദേശിക്കെന്ന് ലോട്ടറി ഏജൻസി ഉടമ ലതീഷ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. TH 577825 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. നാളെ രാവിലെ ഭാഗ്യവാനെ അറിയാനാകുമെന്നും ലതീഷ് അറിയിച്ചു.

നെടുമ്പാശ്ശേരിയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
എറണാകുളത്ത് വൻ ലഹരി വേട്ടയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. നെടുമ്പാശ്ശേരിയിൽ സിംഗപ്പൂരിൽ നിന്ന് എത്തിയ ഒരാളിൽ നിന്നാണ് ഈ കഞ്ചാവ് പിടികൂടിയത്. എയർ കസ്റ്റംസ് ഇൻറലിജൻസ് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; ഡിഎംഒയുടെ വിശദീകരണം ഇന്ന്
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ ഡിഎംഒയുടെ വിശദീകരണം ഇന്ന് ലഭിച്ചേക്കും. ആശുപത്രി അധികൃതർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് ഉള്ളത്. അന്വേഷണ റിപ്പോർട്ട് തള്ളിയ കുടുംബം, ആരോഗ്യമന്ത്രിക്കെതിരെയും ആശുപത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ്.

കുമ്പള മൈം വിവാദം: ഇന്ന് ഡിഡിഇ റിപ്പോർട്ട് സമർപ്പിക്കും
കാസർഗോഡ് കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൈം വിവാദത്തിൽ ഇന്ന് ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യത. കർട്ടൻ താഴ്ത്തിയ അധ്യാപകർ സംഘപരിവാർ അനുകൂല ട്രേഡ് യൂണിയൻ സംഘടനയിൽപ്പെട്ടവരാണെന്നുള്ള വിവരങ്ങൾ പുറത്തുവരുന്നു. നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച പുനരാരംഭിക്കും

ദിവസങ്ങൾക്കുള്ളിൽ ബന്ദികളെ മോചിപ്പിക്കുമെന്ന് നെതന്യാഹു; വെടിനിർത്തൽ ധാരണയിൽ കാലതാമസം പാടില്ലെന്ന് ട്രംപിന്റെ അന്ത്യശാസനം
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സയിൽ ബന്ദികളെ ദിവസങ്ങൾക്കുള്ളിൽ മോചിപ്പിക്കാൻ കഴിയുമെന്ന് പ്രസ്താവിച്ചു. ഹമാസിനെ നിരായുധീകരിക്കുമെന്നും ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്നും അദ്ദേഹം അറിയിച്ചു. വെടിനിർത്തൽ ധാരണയിൽ കാലതാമസം വരുത്തരുതെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകി, ചർച്ചകൾക്കായി യുഎസ് സംഘം ഈജിപ്തിലേക്ക് പോകും.

കറൂർ ദുരന്തം: മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ
കറൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ ടിവികെ ജില്ലാ നേതാക്കൾ സന്ദർശിച്ചു. ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ മദ്രാസ് ഹൈക്കോടതി പ്രിൻസിപ്പൽ ബെഞ്ച് വിമർശനം ഉന്നയിച്ചു. വിജയ് ഉടൻ കറൂരിൽ എത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

