നിവ ലേഖകൻ

Bhutan vehicle smuggling

ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖറിനും അമിത് ചക്കാലക്കലിനും ഇഡി നോട്ടീസ് നൽകും

നിവ ലേഖകൻ

ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും ഇഡി നോട്ടീസ് നൽകും. ഇന്നലെ ഇഡി റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി. ഹവാല ഇടപാടുകൾ നടന്നുവെന്ന സംശയത്തെ തുടർന്നാണ് ഇഡി പ്രധാനമായും അന്വേഷണം നടത്തുന്നത്.

gold theft allegations

സ്വർണ വിവാദം: വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് പി.എസ്. പ്രശാന്ത്

നിവ ലേഖകൻ

സ്വർണ മോഷണ വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് രംഗത്ത്. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ശബരിമലയെ സുവർണാവസരമായി കണ്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ പ്രതിപക്ഷം ക്ഷമയോടെ കാത്തിരിക്കണമെന്നും പി.എസ്. പ്രശാന്ത് ആവശ്യപ്പെട്ടു.

Belagavi murder case

ബെലഗാവിയിൽ ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ ഒളിപ്പിച്ച് ഭർത്താവ്; പോലീസ് അന്വേഷണം തുടങ്ങി

നിവ ലേഖകൻ

കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു. 20 വയസ്സുള്ള സാക്ഷിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ആകാശ് കാമ്പാറിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. സ്ത്രീധന പീഡനമാണ് കൊലപാതകത്തിന് കാരണമെന്ന് സാക്ഷിയുടെ കുടുംബം ആരോപിച്ചു.

India Britain trade talks

ഇന്ത്യ-ബ്രിട്ടൻ വ്യാപാര ചർച്ചകൾ ഇന്ന് മുംബൈയിൽ

നിവ ലേഖകൻ

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ ഇന്ന് മുംബൈയിൽ നടക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഭവനിൽ വെച്ച് കൂടിക്കാഴ്ച നടത്തും. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും.

cough syrup ban

ചുമ മരുന്നുകൾക്ക് വീണ്ടും നിരോധനം; റീലൈഫ്, റെസ്പിഫ്രഷ് മരുന്നുകൾക്ക് തെലങ്കാനയിലും നിരോധനം

നിവ ലേഖകൻ

ചുമ മരുന്നുകളായ റീലൈഫ്, റെസ്പിഫ്രഷ് എന്നിവയ്ക്ക് തെലങ്കാനയിൽ നിരോധനം ഏർപ്പെടുത്തി. മധ്യപ്രദേശിൽ കോൾഡ്രിഫ് ചുമ സിറപ്പ് കഴിച്ച് 20 കുട്ടികൾ മരിച്ച സംഭവമുണ്ടായി. തമിഴ്നാട് ആസ്ഥാനമായുള്ള ശ്രീശൻ ഫാർമസ്യൂട്ടിക്കൽ നിർമ്മിച്ച കോൾ ഡ്രിഫ് കഫ് സിറപ്പിന് അരുണാചൽപ്രദേശിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Bhutan vehicle case

ഭൂട്ടാൻ വാഹന കേസ്: ഹവാല ഇടപാടുകൾ കണ്ടെത്താൻ ഇഡി

നിവ ലേഖകൻ

ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഹവാല നെറ്റ്വർക്കിന്റെ സാന്നിധ്യം പരിശോധിക്കാൻ ഇഡി. ഇന്നലെ നടന്ന റെയ്ഡിൽ ലഭിച്ച രേഖകളും വിവരങ്ങളും പരിശോധിച്ച ശേഷമായിരിക്കും തുടർനീക്കം. ദുൽഖർ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ.

Thamarassery doctor attack

താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: ഇന്ന് ഡിഎംഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

നിവ ലേഖകൻ

കോഴിക്കോട് താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ ഡിഎംഒ ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. കെജിഎംഒഎ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.

iPhone spam call feature

സ്പാം കോളുകൾക്ക് ഒരു പരിഹാരവുമായി ഐഫോൺ; പുതിയ ഫീച്ചറുകൾ ഇതാ

നിവ ലേഖകൻ

ഐഫോൺ ഉപയോക്താക്കൾക്ക് സ്പാം കോളുകളിൽ നിന്ന് രക്ഷ നേടാനായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ഇനി ഐഫോൺ തന്നെ സ്ക്രീൻ ചെയ്യും. ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കാവുന്ന ഈ ഫീച്ചർ എങ്ങനെ ആക്ടിവേറ്റ് ചെയ്യാമെന്ന് നോക്കാം.

Kerala rain alert

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ യെല്ലോ അലർട്ട്

നിവ ലേഖകൻ

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Wayanad disaster relief

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

നിവ ലേഖകൻ

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. വയനാട് ദുരന്തനിവാരണത്തിനായുള്ള ധനസഹായം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. കേരളം ആവശ്യപ്പെട്ടതിന്റെ എട്ടിലൊന്ന് തുക പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും അതിനാൽത്തന്നെ അർഹമായ സഹായം അനുവദിക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

Sabarimala gold controversy

ശബരിമല സ്വർണ്ണ വിവാദം: ഇന്ന് കോൺഗ്രസ് വിശ്വാസ സംഗമം; ബിജെപി പ്രതിഷേധ മാർച്ച്

നിവ ലേഖകൻ

ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ കോൺഗ്രസ് ഇന്ന് വിശ്വാസ സംഗമം നടത്തും. പത്തനംതിട്ടയിൽ വൈകുന്നേരം നാലുമണിക്കാണ് പരിപാടി. അതേസമയം, സ്വർണ്ണമോഷണത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തും.

Assembly session ends

നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിപക്ഷ പ്രതിഷേധം തുടരും

നിവ ലേഖകൻ

ശബരിമല സ്വർണ്ണമോഷണ വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭ സ്തംഭിപ്പിക്കും. കോൺഗ്രസ് ഇന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും, ബിജെപി ജില്ലാ ഭരണസിരാകേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തും.