നിവ ലേഖകൻ

എം.വി. ജയരാജന് മറുപടി; എം.പി.യായി വിലസാൻ തന്നെയാണ് തീരുമാനം: സി. സദാനന്ദൻ
എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി. സദാനന്ദൻ എം.പി. എം.പി.യായി വിലസുന്നത് തടയാൻ ജയരാജൻ മതിയാകില്ലെന്നും, കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കിയത് നീതിപീഠമാണെന്നും സദാനന്ദൻ പറഞ്ഞു. രാജ്യസഭാംഗമായത് സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയ്ക്ക് ട്രംപിന്റെ ഇളവ്; അധിക നികുതി 90 ദിവസത്തേക്ക് മരവിപ്പിച്ചു
ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തുന്നതിൽ ഇളവ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾ തുടരുന്നതിനാൽ 90 ദിവസത്തേക്കാണ് നികുതി വർധനവ് താൽക്കാലികമായി നിർത്തിവെച്ചത്. ഇത് വഴി യുഎസ് ഉത്പന്നങ്ങൾക്ക് ചൈന ഈടാക്കുന്ന 10 ശതമാനം നികുതിയിൽ മാറ്റം വരില്ല.

വോട്ടർപട്ടിക ക്രമക്കേട്; തുടർനടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും
രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടർപട്ടിക ക്രമക്കേടിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും. വൈകിട്ട് 4.30-ന് എഐസിസി ആസ്ഥാനത്താണ് യോഗം. സംസ്ഥാനങ്ങളിലേക്ക് കൂടി പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

വാൽപ്പാറയിൽ പുലി ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടു വയസ്സുകാരന്റെ പോസ്റ്റ്മോർട്ടം ഇന്ന്
തമിഴ്നാട് വാൽപ്പാറയിൽ പുലി ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസം സ്വദേശി നൂറിൻ ഇസ്ലാമിനെയാണ് പുലി ആക്രമിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപ് വാൽപ്പാറയിൽ വെച്ച് ജാർഖണ്ഡ് ദമ്പതികളുടെ ആറുവയസുകാരിയെ പുലി ഭക്ഷിച്ചിരുന്നു.

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

കോഴിക്കോട് മേഖല അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം
കോഴിക്കോട് മേഖല അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം കുറിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 14 മലയാള ചിത്രങ്ങൾ ഉൾപ്പെടെ 58 സിനിമകൾ മേളയിൽ പ്രദർശിപ്പിച്ചു.

പുളിയാവ് കോളേജിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: 2 പേർ അറസ്റ്റിൽ
കോഴിക്കോട് പുളിയാവ് കോളേജിൽ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ വളയം പോലീസ് രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. അഞ്ച് വിദ്യാർത്ഥികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

എം.വി. ഗോവിന്ദനെതിരെ വിമർശനവുമായി തലശ്ശേരി അതിരൂപത
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ തലശ്ശേരി അതിരൂപത രംഗത്ത്. ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ എം.വി. ഗോവിന്ദൻ നടത്തിയത് തരംതാഴ്ന്ന പ്രസ്താവനയാണെന്ന് വിമർശനം. എകെജി സെന്ററിൽ നിന്ന് തിട്ടൂരം വാങ്ങിയിട്ട് മാത്രമേ മെത്രാന്മാർക്ക് പ്രതികരിക്കാൻ പാടുള്ളൂവെന്നത് ഫാസിസ്റ്റ് മുഖമാണെന്നും വിമർശനമുണ്ട്.

സദാനന്ദൻ എം.പി.യുടെ കാൽവെട്ടിയ കേസ്: പ്രതികളെ പിന്തുണച്ച് എം.വി. ജയരാജൻ
സി. സദാനന്ദൻ എം.പി.യുടെ കാൽ വെട്ടിയ കേസിൽ കീഴടങ്ങിയ പ്രതികൾക്ക് പിന്തുണയുമായി എം.വി. ജയരാജൻ രംഗത്ത്. കമ്മ്യൂണിസ്റ്റുകാരെ ജയിലിലടച്ച് എം.പി.യായി വിലസാൻ ആരും കരുതേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നീതിക്ക് വേണ്ടി ജയിലിൽ പോകാൻ കമ്മ്യൂണിസ്റ്റുകാർക്ക് മടിയില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സജി നന്ത്യാട്ട് രാജി വെച്ചു
ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജി വെച്ചു. സംഘടനയിലെ ചില അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാൻ ചിലർ തനിക്കെതിരെ വ്യാജ പരാതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

എറണാകുളം വെണ്ണല ഗവൺമെൻ്റ് സ്കൂളിൽ H1N1 സ്ഥിരീകരിച്ചു; സ്കൂൾ അടച്ചു
എറണാകുളം വെണ്ണല ഗവൺമെൻ്റ് ഹൈസ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് H1N1 സ്ഥിരീകരിച്ചു. തുടർന്ന് സ്കൂൾ അടച്ചുപൂട്ടി, നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഏകദേശം 14 ഓളം വിദ്യാർത്ഥികൾക്ക് പനി ബാധിച്ചിട്ടുണ്ട്.

നിമിഷപ്രിയ കേസിൽ സഹോദരന്റെ വാദങ്ങൾ തള്ളി യമൻ ആക്ടിവിസ്റ്റ്
നിമിഷപ്രിയ കേസിൽ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദിയുടെ വാദങ്ങളെ തള്ളി തലാൽ ആക്ഷൻ കൗൺസിൽ വക്താവായിരുന്ന യമൻ ആക്ടിവിസ്റ്റ് സർഹാൻ ഷംസാൻ രംഗത്ത്. മതപണ്ഡിതരുടെ ഇടപെടലിലൂടെ വധശിക്ഷ റദ്ദായിട്ടുണ്ടെന്നും മോചനത്തിനുള്ള വഴികൾ തുറക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെയും ശൈഖ് ഹബീബ് ഉമറിൻ്റെയും ഇടപെടലുകൾ കേസിൽ ഗുണം ചെയ്തുവെന്നും സർഹാൻ ഷംസാൻ കൂട്ടിച്ചേർത്തു