നിവ ലേഖകൻ

കേരള ക്രിക്കറ്റ് ലീഗ്: ഇന്ന് ട്രിവാൻഡ്രം റോയൽസ് – കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് പോരാട്ടം
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. പോയിന്റ് പട്ടികയിൽ മുന്നേറ്റം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇന്നിറങ്ങുമ്പോൾ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് 2:30-നാണ് മത്സരം.

കണ്ണൂർ സ്ഫോടനത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്; ഒരാൾ മരിച്ചു
കണ്ണൂർ കണ്ണപുരത്ത് വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്. സംഭവത്തിൽ അനൂപ് മാലിക് എന്നയാൾക്കെതിരെ സ്ഫോടക വസ്തു നിയമ പ്രകാരം പൊലീസ് കേസെടുത്തു.

പത്തനംതിട്ട അടൂരിൽ എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട ജില്ലയിലെ അടൂരിൽ പോലീസ് സബ് ഇൻസ്പെക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പോലീസ് ക്യാമ്പിലാണ് സംഭവം നടന്നത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് നിഗമനം.

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തിൽ മൂന്ന് മരണം; ഉത്തരാഖണ്ഡിൽ ആറ് പേർ മരിച്ചു
ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തിൽ ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഗംഗാനദി അപകടനിലയ്ക്ക് മുകളിലൊഴുകുന്നതിനാൽ ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗ തീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.

ജപ്പാനിൽ മോദി; സാമ്പത്തിക സുരക്ഷാ സഹകരണത്തിൽ ധാരണയായി
പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ സന്ദർശനം തുടരുന്നു. ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുമായി സെൻഡായി നഗരത്തിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര ചെയ്തു. സാമ്പത്തിക സുരക്ഷാ സഹകരണത്തിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തി, പ്രതിരോധ മേഖലയിലും സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു.

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ഇന്ന് സമാപിക്കും
രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര ഇന്ന് സമാപിക്കും. ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയായിരുന്നു യാത്ര. യാത്രയ്ക്കിടെ പ്രധാനമന്ത്രിക്കും മാതാവിനുമെതിരെ മോശം പരാമർശം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു.

കിളിമാനൂരിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ച് 25 ലക്ഷം രൂപയുടെ നാശനഷ്ടം
തിരുവനന്തപുരം കിളിമാനൂരിൽ പൊന്നൂസ് ഫാൻസി സ്റ്റോറിന് തീപിടിച്ചു. ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർവ്വസ്ഥിതിയിലായി; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം തുടരും
മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർവ്വസ്ഥിതിയിലായി. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. റോഡിന് മുകളിലുള്ള പാറയുടെ സ്ഥിതി പരിശോധിക്കാൻ ജിപിആർ സംവിധാനം ഉപയോഗിക്കും.

ട്രംപിന്റെ ഇറക്കുമതി തീരുവകള് നിയമവിരുദ്ധമെന്ന് അമേരിക്കന് കോടതി
ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച മിക്ക ഇറക്കുമതി തീരുവകളും നിയമവിരുദ്ധമാണെന്ന് അമേരിക്കന് അപ്പീല് കോടതിയുടെ വിധി. അടിയന്തര സാമ്പത്തിക സാഹചര്യത്തിലാണ് താരിഫുകൾ പ്രഖ്യാപിച്ചതെന്ന ട്രംപിന്റെ വാദവും കോടതി തള്ളി. കോടതിയുടെ കണ്ടെത്തലുകളെ ട്രംപ് തള്ളിക്കളഞ്ഞു, ഇത് അമേരിക്കയെ ദുർബലപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. പ്രതിയുടെ മൊബൈലിൽ നിന്ന് ലഭിച്ച ശബ്ദസന്ദേശത്തിൽ രാഹുലിന്റെ പേര് പരാമർശിക്കപ്പെട്ടതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കാരുണ്യ KR-721 ലോട്ടറി ഫലം ഇന്ന്: ഒരു കോടി രൂപ വരെ നേടാം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-721 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്.

കണ്ണൂര് കീഴറയില് വാടക വീട്ടില് സ്ഫോടനം; ഒരാള് മരിച്ചെന്ന് സംശയം
കണ്ണൂര് കണ്ണപുരം കീഴറയില് വാടക വീട്ടില് സ്ഫോടനം. സ്ഫോടനത്തില് ഒരാള് മരിച്ചെന്ന് സംശയം. ബോംബ് നിര്മ്മാണത്തിനിടെ സ്ഫോടനം നടന്നതാണോയെന്ന് സംശയിക്കുന്നു.