നിവ ലേഖകൻ

മഞ്ചേശ്വരത്ത് രേഖകളില്ലാത്ത സ്വർണവും പണവും പിടികൂടി; എറണാകുളത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ 55 പവൻ സ്വർണവും നാല് ലക്ഷം രൂപയും പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച സ്വർണവും പണവുമാണ് എക്സൈസ് പിടിച്ചെടുത്തത്. എറണാകുളത്ത് 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാൽ ഉരസി; ഡിജിസിഎ അന്വേഷണം
മുംബൈയിൽ ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരസിയ സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. ബാങ്കോക്കിൽ നിന്ന് വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലാൻഡിങ് ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

വോട്ട് കൊള്ള ആരോപണം: പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ട് കൊള്ള ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടർപട്ടികയിൽ തിരുത്തലുകൾ വരുത്തുന്നതിന് അവസരം നൽകിയിരുന്നുവെന്നും, അപ്പോഴൊന്നും അവർ ഇടപെട്ടില്ലെന്നും കമ്മീഷൻ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പൂർണ്ണമായി തള്ളാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന.

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ചു
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ചു. ജാമ്യം ലഭിച്ചതിന് നന്ദി അറിയിക്കാനും കേസ് പിൻവലിക്കാൻ ഇടപെടണമെന്ന് അഭ്യർഥിക്കാനുമാണ് കൂടിക്കാഴ്ച നടത്തിയത്. ബിജെപി എല്ലാ സഹായവും നൽകുമെന്നും അനുകൂല സമീപനം പ്രതീക്ഷിക്കാമെന്നും അനൂപ് ആന്റണി അറിയിച്ചു.

ഓൺലൈൻ പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ച വയോധികയ്ക്ക് 18.5 ലക്ഷം രൂപ നഷ്ടമായി
മുംബൈയിൽ ഓൺലൈൻ ഡെലിവറി ആപ്പ് വഴി പാൽ ഓർഡർ ചെയ്യാൻ ശ്രമിച്ച 71 വയസ്സുകാരിക്ക് 18.5 ലക്ഷം രൂപ നഷ്ടമായി. വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് പണം നഷ്ടമാകാൻ കാരണം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കെസിഎൽ രണ്ടാം പതിപ്പിന് തിരുവനന്തപുരത്ത് തുടക്കം; ഭാഗ്യചിഹ്നങ്ങളെ പ്രഖ്യാപിച്ചു
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന്റെ ഭാഗ്യചിഹ്നങ്ങളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ സംഗീതനിശയുമുണ്ടായി. ബാറ്റേന്തിയ കൊമ്പൻ ഇനി 'വീരു' എന്നും മലമുഴക്കി വേഴാമ്പൽ 'ചാരു' എന്നും അറിയപ്പെടും.

അമ്മയിൽ വനിതാ പ്രാതിനിധ്യം സന്തോഷകരം; സിനിമാ ലോകത്ത് മാറ്റം അനിവാര്യമെന്ന് സജിതാ മഠത്തിൽ
എ.എം.എം.എയിൽ വനിതകൾക്ക് അധികാര സ്ഥാനങ്ങളിലേക്ക് പ്രവേശനം ലഭിച്ചത് സന്തോഷകരമായ കാര്യമാണെന്ന് നടി സജിതാ മഠത്തിൽ അഭിപ്രായപ്പെട്ടു. സിനിമാ ലോകത്ത് ലിംഗപരമായ സംവേദനക്ഷമതയും ഉൾക്കൊള്ളൽ മനോഭാവവും ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. എ.എം.എം.എ തിരഞ്ഞെടുപ്പിൽ സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ടത് മനോഹരമായ ഒരു നിമിഷമാണെന്നും സജിത അഭിപ്രായപ്പെട്ടു.

സുരേഷ് ഗോപി വ്യാജരേഖ ഉപയോഗിച്ച് വോട്ട് ചേർത്തെന്ന പരാതിയിൽ ടി എൻ പ്രതാപന്റെ മൊഴിയെടുക്കും
സുരേഷ് ഗോപി വ്യാജ രേഖകൾ ഉപയോഗിച്ച് തൃശ്ശൂരിൽ വോട്ട് ചേർത്തെന്ന പരാതിയിൽ ടി എൻ പ്രതാപന്റെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചു. സിറ്റി പൊലീസ് കമ്മീഷണർ തിങ്കളാഴ്ച ടി എൻ പ്രതാപന് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.വ്യാജ സത്യവാങ്മൂലം നൽകി വോട്ട് ചേർത്തതിൽ നടപടി എടുക്കണമെന്നാണ് ടി എൻ പ്രതാപൻ നൽകിയ പരാതിയിലെ പ്രധാന ആവശ്യം.

ഐഎസ്എസ് സന്ദർശനത്തിന് ശേഷം ശുഭാൻഷു ശുക്ല ഇന്ത്യയിലേക്ക് മടങ്ങുന്നു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ചരിത്രപരമായ സന്ദർശനത്തിന് ശേഷം ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഇന്ത്യയിലേക്ക് മടങ്ങുന്നു. വളരെ അധികം വെല്ലുവിളികൾ നിറഞ്ഞ ഒരു ദൗത്യത്തിനു ശേഷം തന്റെ പ്രിയപ്പെട്ടവരെയും രാജ്യത്തെ ജനങ്ങളെയും കാണാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. നാട്ടിലുള്ളവരുമായി തന്റെ അനുഭവങ്ങൾ പങ്കിടാൻ താൻ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു

ആക്സിയം ഫോർ ദൗത്യത്തിൽ പങ്കാളിയായ ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും
ആക്സിയം ഫോർ ദൗത്യത്തിൽ പങ്കാളിയായ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല നാളെ ഇന്ത്യയിലെത്തും. അദ്ദേഹത്തിന്റെ ബഹിരാകാശ ദൗത്യ വിജയം തിങ്കളാഴ്ച ലോക്സഭയിൽ ചർച്ച ചെയ്യും. ജൂൺ 25-നാണ് ആക്സിയം -4 ന്റെ മിഷൻ പൈലറ്റായി ശുഭാൻശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്.

എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി
എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ചെറായിൽ ബീച്ചിലെ കാറ്റാടി മരങ്ങൾ നിൽക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടത്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് ഒഴുക്കിൽപ്പെട്ട ആനകളിൽ ഒന്നിന്റെ ജഡമാണോ ഇതെന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നു.