നിവ ലേഖകൻ

രജനീകാന്തിന്റെ ‘കൂലി’ക്ക് സമ്മിശ്ര പ്രതികരണം; നാല് ദിവസത്തെ കളക്ഷൻ 194 കോടി
രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കൂലിയുടെ നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം, കൂലി ഇന്ത്യയിൽ നിന്ന് റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 194.25 കോടി രൂപയാണ് കളക്ഷൻ നേടിയത്. മുംബൈയിലെ തീയേറ്ററുകളിൽ സിനിമക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്.

മഹാരാഷ്ട്രയിൽ കനത്ത മഴ: റെഡ് അലർട്ട്, മുംബൈയിൽ ഗതാഗതക്കുരുക്ക്
മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. റായ്ഗഡ്, രത്നഗിരി, കോലാപൂർ, സത്താര ജില്ലകളിലാണ് റെഡ് അലർട്ട്. മുംബൈയിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. കനത്ത മഴയെ തുടർന്ന് മുംബൈയിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇംപീച്ച്മെൻ്റിനൊരുങ്ങി ഇന്ത്യ മുന്നണി
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇംപീച്ച്മെൻ്റ് നടപടികളുമായി മുന്നോട്ട് പോകാൻ ഇന്ത്യ മുന്നണി. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. വോട്ട് ചോർച്ച ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിരോധത്തിലാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

റാപ്പർ വേടനെതിരെ കൂടുതൽ പരാതികൾ; മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ പുതിയ ലൈംഗികാരോപണ പരാതികൾ ഉയർന്നു. രണ്ട് യുവതികൾ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.

കത്ത് ചോർച്ചയിൽ പ്രതികരിക്കാതെ എം.വി ഗോവിന്ദൻ; സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ
കത്ത് ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.അതേസമയം, കത്ത് ചോർച്ച വിവാദത്തിനിടെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും.

കേരളത്തിൽ സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടർച്ചയായ മൂന്നാം ദിവസം
സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണ്ണത്തിന് 74,200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 9275 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യവും സ്വർണ്ണവിലയെ സ്വാധീനിക്കുന്നു.

തിരൂരങ്ങാടിയിൽ കാർ തടഞ്ഞ് 2 കോടി കവർന്ന സംഭവം; പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മലപ്പുറം തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന കേസിലെ പ്രതികൾ സഞ്ചരിച്ച കാറിൻ്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചെറുമുക്ക് ടൗൺ, കുണ്ടൂർ അത്താണി, കൊടിഞ്ഞി റോഡ് എന്നിവിടങ്ങളിലൂടെ പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. കവർച്ചക്ക് ശേഷം പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഇ.പി.എഫ്.ഒയിൽ 230 ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇ.പി.എഫ്.ഒ) എൻഫോഴ്സ്മെന്റ് ഓഫീസർ/അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (എ.പി.എഫ്.സി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 230 ഒഴിവുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്.

കൂലിയില്ലാത്തതിനാൽ മരം വെട്ടിമാറ്റി അധ്യാപകൻ; സംഭവം കാസർഗോഡ്
കൂലി നൽകാൻ ഫണ്ടില്ലാത്തതിനാൽ കാസർഗോഡ് ഗവൺമെൻ്റ് യുപി സ്കൂളിലെ അധ്യാപകൻ എ എസ് രഞ്ജിത്ത് സ്വന്തമായി മരം വെട്ടിമാറ്റി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സുരക്ഷാ ഭീഷണിയായതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഫണ്ട് ലഭിക്കുന്നതുവരെ കാത്തിരിക്കാൻ സാധിക്കാത്തതുകൊണ്ടാണ് മരം വെട്ടിയതെന്ന് അധ്യാപകൻ പറയുന്നു.

സിപിഐഎമ്മിനെ തകർക്കാൻ ആകില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം: മന്ത്രി വി. ശിവൻകുട്ടി
സിപിഐഎം കത്ത് വിവാദത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പാർട്ടിയെ തകർക്കാൻ കഴിയില്ലെന്ന് മന്ത്രി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വിവാദമായി മാത്രമേ ഇതിനെ കാണുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ ജയിൽ മാറ്റാൻ കാരണം ഇതാണ്
ടി.പി. വധക്കേസ് പ്രതി കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കോടതി പരിസരത്ത് പരസ്യമായി മദ്യപിച്ച സംഭവം വിവാദമായതിനെ തുടർന്നാണ് നടപടി. തലശ്ശേരി പോലീസ് കൊടി സുനിക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൂളിമാട് ജലസംഭരണി തകർന്നു; നാട്ടുകാർ ആശങ്കയിൽ
കോഴിക്കോട് ചാത്തമംഗലം കൂളിമാടിന് സമീപം എരഞ്ഞിപ്പറമ്പ് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകർന്നു. അമ്പതിനായിരത്തോളം ലിറ്റർ വെള്ളം സംഭരണ ശേഷിയുള്ള ടാങ്കാണ് തകർന്നത്. സംഭരണിയുടെ തകർച്ചയെ തുടർന്ന് സമീപപ്രദേശങ്ങളിൽ വെള്ളം കുത്തിയൊലിച്ചെത്തി.