Anjana

ബലാൽസംഗക്കേസിൽ നടൻ സിദ്ദീഖിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
ബലാൽസംഗക്കേസിൽ നടൻ സിദ്ദീഖ് സമർപ്പിച്ച ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് യുവനടിയുടെ പരാതി. നടിയുടെ പരാതിയിൽ കഴമ്പുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക നിഗമനം.

കേരളത്തിൽ 7 ദിവസം കൂടി ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ അടുത്ത 7 ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുന്നു.

ഐസിഫോസ് സംഘടിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത മെഷീൻ ലേണിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഒക്ടോബറിൽ
അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത മെഷീൻ ലേണിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഓൺലൈൻ, ഓഫ്‌ലൈൻ രീതികളിൽ നടക്കുന്ന പരിപാടി ഒക്ടോബർ-നവംബർ മാസങ്ങളിലാണ്. എൻജിനിയറിങ് ടെക്നോളജി, സയന്റിഫിക് റിസർച്ച് മേഖലകളിൽ സർഗാത്മകതയും പ്രശ്നപരിഹാര കഴിവുകളും വളർത്താൻ സഹായിക്കുന്ന കോഴ്‌സാണിത്.

പെരുമ്പാവൂർ ബിവറേജിന് മുന്നിലെ ആക്രമണം: പരിക്കേറ്റയാൾ മരിച്ചു, രണ്ട് പ്രതികൾ കസ്റ്റഡിയിൽ
പെരുമ്പാവൂർ ബിവറേജിന് മുന്നിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ മുടിക്കൽ സ്വദേശി ഷംസുദ്ദീൻ മരണമടഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് നിയമനം
എച്ച്.പി.സി.എൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ജൂനിയർ എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസർ, എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. ഒക്ടോബർ നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.

ലെബനോനിലെ ഇസ്രയേൽ ആക്രമണത്തിൽ 274 പേർ കൊല്ലപ്പെട്ടു; സ്ഥിതിഗതികൾ സംഘർഷഭരിതം
ലെബനോനിൽ ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 274 പേർ കൊല്ലപ്പെട്ടു. ആയിരത്തോളം പേർക്ക് പരിക്കേറ്റു. ഇസ്രയേലി പ്രധാനമന്ത്രി വരും നാളുകൾ കൂടുതൽ സംഘർഷഭരിതമാകുമെന്ന് മുന്നറിയിപ്പ് നൽകി.

കോട്ടയം കൈപ്പുഴമുട്ടിൽ കാർ ആറ്റിൽ വീണ്; രണ്ട് വിനോദസഞ്ചാരികൾ മരിച്ചു
കോട്ടയം കൈപ്പുഴമുട്ടിൽ കാർ നിയന്ത്രണം വിട്ട് ആറ്റിൽ വീണ് രണ്ട് വിനോദസഞ്ചാരികൾ മരിച്ചു. മഹാരാഷ്ട്രയിൽ നിന്നെത്തിയ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. കൊച്ചിയിൽ നിന്ന് വാടകയ്ക്കെടുത്ത കാറിലായിരുന്നു യാത്ര.

ലൈംഗികാരോപണം നേരിട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മരിച്ച നിലയില്‍
സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മയില്‍ ആത്മഹത്യ ചെയ്തു. കൊച്ചിയിലെ ഒരു ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2018ല്‍ നടന്ന സംഭവത്തില്‍ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

തൃശൂര്‍ പൂരം വിവാദം: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്
തൃശൂര്‍ പൂരം വിവാദത്തിന് പിന്നില്‍ തിരുവമ്പാടി ദേവസ്വമാണെന്ന് എഡിജിപി എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതായി കണ്ടെത്തല്‍. എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളി തിരുവമ്പാടി ദേവസ്വം അധികൃതര്‍ പ്രതികരിച്ചു.

മലപ്പുറത്ത് എംപോക്‌സിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
മലപ്പുറത്ത് എംപോക്‌സിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 38 കാരനിലാണ് എംപോക്സ് ക്ലേഡ് വണ്‍ ബി കണ്ടെത്തിയത്. പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

വൈദ്യുതി മുടങ്ങി നിശ്ചിത സമയത്തിനകം പുനഃസ്ഥാപിക്കാതിരുന്നാൽ നഷ്ട്ടപരിഹാരം..!!
കെഎസ്ഇബി ഉപഭോക്താക്കളുടെ അവകാശങ്ങൾ മറച്ചുവയ്ക്കുന്നതായി ആരോപണം. വൈദ്യുതി ബില്ലുകളിൽ അവകാശങ്ങളെക്കുറിച്ചും പരാതി സമർപ്പിക്കേണ്ട വിവരങ്ങളും ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം. സേവന പരാജയത്തിന് നഷ്ടപരിഹാരം നൽകണമെന്ന വിവരം ബില്ലിൽ പരസ്യപ്പെടുത്തണമെന്ന് ആവശ്യം.

സോണിയാഗാന്ധിക്ക് പണം വകമാറ്റിയെന്ന കങ്കണയുടെ ആരോപണം: തെളിവ് ഹാജരാക്കാൻ കോൺഗ്രസ് വെല്ലുവിളി
ഹിമാചൽ പ്രദേശിൽ സംസ്ഥാന സർക്കാർ വായ്പയെടുത്ത് പണം സോണിയാഗാന്ധിക്ക് വകമാറ്റി നൽകിയെന്ന കങ്കണ റണൗട്ടിന്റെ ആരോപണം വിവാദമായി. മന്ത്രി വിക്രമാദിത്യസിങ് ആരോപണം നിഷേധിച്ച് തെളിവ് ആവശ്യപ്പെട്ടു. കങ്കണയുടെ പ്രസ്താവന ബൗദ്ധിക പാപ്പരത്തമാണെന്ന് വിക്രമാദിത്യസിങ് പരിഹസിച്ചു.