നിവ ലേഖകൻ

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തൃശ്ശൂരിൽ ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൃശ്ശൂരിൽ ട്രെയിനിൽ നിന്ന് വീണ് 19 വയസ്സുള്ള വിദ്യാർത്ഥി മരിച്ചു. പട്ടാമ്പി സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽ നിന്നാണ് അപകടം സംഭവിച്ചത്.

കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ സിനിമാ നടിക്കും പങ്കെന്ന് സൂചന; മൂന്ന് പേർ റിമാൻഡിൽ
കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ സിനിമാ നടിക്കും പങ്കുണ്ടെന്ന സൂചന. എറണാകുളം നോർത്ത് പാലത്തിൽ വെച്ച് തടഞ്ഞുനിർത്തിയാണ് സദർലാൻഡ് ജീവനക്കാരനായ യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെ റിമാൻഡ് ചെയ്തു.

ഓണാഘോഷത്തിൽ മുസ്ലീം വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടെന്ന് അധ്യാപിക; വിദ്വേഷ സന്ദേശം വിവാദത്തിൽ
തൃശ്ശൂർ പെരുമ്പിലാവ് സിറാജുൾ ഉലൂം ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപികയുടെ വിദ്വേഷ സന്ദേശം വിവാദത്തിൽ. ഓണാഘോഷത്തിൽ മുസ്ലീം വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതില്ലെന്ന് അധ്യാപിക രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചു. സംഭവത്തിൽ അധ്യാപികയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് വ്യാപകമായി ആവശ്യം ഉയരുന്നുണ്ട്

സ്കോൾ കേരള: യോഗിക് സയൻസ് ഡിപ്ലോമ കോഴ്സിന് സെപ്റ്റംബർ 17 വരെ രജിസ്റ്റർ ചെയ്യാം
സ്കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സ് മൂന്നാം ബാച്ചിലേക്ക് (2025-26) രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 17 വരെ നീട്ടി. 100 രൂപ പിഴയോടുകൂടി വിദ്യാർത്ഥികൾക്ക് ഫീസടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി www.scolekerala.org സന്ദർശിക്കുക.

യുഎഇയിൽ നബിദിന അവധി പ്രഖ്യാപിച്ചു; പൊതു, സ്വകാര്യ മേഖലയിൽ മൂന്ന് ദിവസം അവധി
യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് പൊതു, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 5 വെള്ളിയാഴ്ചയാണ് അവധി. വാരാന്ത്യ അവധികളുമായി ചേർന്ന് മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും.

കേരള തീരങ്ങളിൽ ചുവന്ന തിര പ്രതിഭാസത്തിന് കാരണം മൺസൂൺ ഒഴുക്കെന്ന് സിഎംഎഫ്ആർഐ
കേരള തീരങ്ങളിൽ ചുവന്ന തിര പ്രതിഭാസത്തിന് കാരണം തുടർച്ചയായ മൺസൂൺ മഴയും കരയിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കുമാണെന്ന് സിഎംഎഫ്ആർഐ. നൊക്റ്റിലൂക്ക സിന്റിലാൻസ് എന്ന ഡൈനോഫ്ളാജെലേറ്റ് മൈക്രോ ആൽഗ പെരുകുന്നതിനാലാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. മത്സ്യസമ്പത്തിന് ഈ പ്രതിഭാസം നേരിട്ട് ദോഷകരമാകുന്നില്ലെങ്കിലും, ഓക്സിജന്റെ അളവ് കുറയുന്നത് മൂലം മത്സ്യങ്ങൾ ഈ മേഖലയിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യതയുണ്ട്.

വിജയ്യുടെ ബൗൺസർമാർ കയ്യേറ്റം ചെയ്തു; പരാതിയുമായി യുവാവ്
തമിഴക വെട്രിക് കഴകത്തിന്റെ മധുരൈ സമ്മേളനത്തിനിടെ വിജയ്യുടെ ബൗൺസർമാർ തന്നെ കയ്യേറ്റം ചെയ്തതായി യുവാവിന്റെ പരാതി. പേരാമ്പലൂർ സ്വദേശി ശരത്കുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവത്തിൽ വിജയ്യുടെ ബൗൺസേഴ്സിനെതിരെ രൂക്ഷമായ പ്രതികരണവുമായി ശരത് കുമാറിൻ്റെ അമ്മയും രംഗത്തെത്തി.

ആര്യനാട് പഞ്ചായത്ത് അംഗം ശ്രീജയുടെ ആത്മഹത്യ: പഞ്ചായത്ത് പ്രസിഡന്റ് അടക്കം നാല് പേർക്കെതിരെ കേസ്
തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് അംഗം ശ്രീജയുടെ ആത്മഹത്യയിൽ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനെ ഒന്നാം പ്രതിയാക്കി നാല് പേർക്കെതിരെ കേസെടുക്കാൻ ധാരണയായി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കോൺഗ്രസ് പ്രവർത്തകർ മൃതദേഹവുമായി നടത്തിയ പ്രതിഷേധം ഇതേ തുടർന്ന് അവസാനിപ്പിച്ചു.

പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറിക്ക് ധനസഹായം: അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30
പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് സർക്കാർ 2 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ ആനുകൂല്യം ലഭിക്കും. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് അർഹത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 30 ആണ്.

വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിക്ക് അധ്യാപികയുടെ ക്രൂരത; കൈയ്യിൽ ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചെന്ന് പരാതി
മലപ്പുറം വളാഞ്ചേരിയിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് അധ്യാപിക ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി. വളാഞ്ചേരി വലിയകുന്നിലെ പുനർജനി കേന്ദ്രത്തിൽ വെച്ചാണ് സംഭവം നടന്നത്. എടയൂർ സ്വദേശിനിയായ 25 വയസ്സുള്ള യുവതിയാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.