Headlines

Kerala News, ONAM

ഓണത്തെ വരവേൽക്കാൻ വിക്കിപീഡിയ കൂട്ടായ്മ ഒരുങ്ങുന്നു.

ഓണത്തെ വരവേൽക്കാൻ വിക്കിപീഡിയ കൂട്ടായ്മ ഒരുങ്ങുന്നു.

വിക്കിമീഡിയ ഫൗണ്ടേഷന്റെയും, കേരളത്തിൽ പ്രവർത്തിക്കുന്ന വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെയും, സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷന്റെയും പിന്തുണയോടെ ബഹുജനപങ്കാളിത്തത്തോടെയാണ് ഈ വർഷം പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 1-ാം തീയതി മുതൽ 30-ാം തീയ്യതിവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓണവുമായി ബന്ധപ്പെട്ട സ്വയം എടുക്കുന്ന ചിത്രങ്ങള്‍ വിക്കിപീഡിയയുടെ ഭാഗമായ വിക്കിമീഡിയ കോമണ്‍സിലേക്ക് അപ്‍ലോഡ് ചെയ്യുന്ന പരിപാടിയാണ്  ആവിഷ്കരിച്ചിരിക്കുന്നത്.  ഓണവുമായി ബന്ധപ്പെട്ട വിക്കിപീഡിയ ലേഖനങ്ങളിലേക്ക് വിവരങ്ങൾ ചേർത്ത് മെച്ചപ്പെടുത്താനുള്ള പരിപാടിയും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു. ഈ ഓണക്കാലത്തോ കഴിഞ്ഞ വർഷങ്ങളിലോ എടുത്ത ചിത്രങ്ങൾ വിക്കിയിൽ ഈ പരിപാടിയുടെ ഭാഗമായി ചേർക്കാവുന്നതാണ്.

ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കുകയും മറ്റുള്ളവരെ ചിത്രങ്ങൾ ചേർക്കാൻ ക്ഷണിക്കുകയും ആണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.

വിക്കി ഓണത്തെ സ്നേഹിക്കുന്നു (Wiki Loves Onam) എന്ന പേരിലാണ് ഈ പരിപാടി നടക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, ശബ്ദരേഖകള്‍, ചലച്ചിത്രങ്ങള്‍, ചിത്രീകരണങ്ങള്‍, മറ്റു രേഖകള്‍ തുടങ്ങിയവയെല്ലാം സ്വതന്ത്രലൈസന്‍സോടെ സമൂഹത്തിനായി സംഭാവന ചെയ്യുകയാണ് ഈ പരിപാടിയുടെ ഉദ്ദേശം. ഓണവുമായി ബന്ധപ്പെട്ട വൈജ്ഞാനിക സ്വഭാവമുള്ളതും സ്വയം എടുത്തതുമായ ചിത്രങ്ങള്‍ 2024 സെപ്തംബര്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള തീയതികളിള്‍ വിക്കിമീഡിയ കോമണ്‍സിൽ ആര്‍ക്കും അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഈ ചിത്രങ്ങൾ മലയാളം വിക്കിപീഡിയയിലും ഇംഗ്ലീഷ് വിക്കിപീഡിയയിലും മറ്റ് മൂന്നൂറിൽപ്പരം ഭാഷയിലുള്ള വിക്കിപീഡിയകളിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടാതെ ചിത്രങ്ങൾ എടുത്തയാളിന് കടപ്പാട് നൽകി മറ്റ് സ്ഥലങ്ങളിലും ഈ ചിത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്.

ഓണചിത്രങ്ങൾ കോമൺസിൽ എങ്ങനെ ചേർക്കാം എന്ന വീഡിയോ ട്യൂടോറിയൽ.

വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ വിവരങ്ങളെ ക്രോഡീകരിക്കുന്ന വിക്കിഡാറ്റയിലും, സ്വതന്ത്ര പുസ്തകശേഖരമായ വിക്കിപാഠശാലയിലും കൂടാതെ മറ്റ് വിക്കിമീഡിയ പദ്ധതികളിലും ഓണാഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിവരങ്ങൾ തുടങ്ങിയവ ചേർത്തു സാംസ്കാരിക പ്രാധാന്യമുള്ള ഓണത്തിന്റെ സാരാംശം പകർത്താനും സംരക്ഷിക്കുവാനും ഭാവി തലമുറകൾക്ക് കൈമാറാനും സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ബൃഹത്തായ പ്രയോജനം.

അത്തച്ചമയം, പുലികളി, വള്ളംകളി, ഓണപ്പൊട്ടന്‍, തൃക്കാക്കരയപ്പന്‍, ഓണസദ്യ, ഊഞ്ഞാലാട്ടം, ഓണത്തല്ല്, ഓണക്കോടി, ഓണപ്പൂക്കള്‍, വടംവലി ഓണപ്പൂക്കളമൊരുക്കാന്‍ ഉപയോഗിക്കുന്ന പൂക്കള്‍ കേരളത്തിൽ ലഭിക്കുന്ന സപുഷ്പി സസ്യങ്ങള്‍, ഓണപ്പാട്ടുകളുടെ ശബ്ദരേഖ, ഓണവുമായി സാമ്യമുള്ള മറ്റ് ആഘോഷങ്ങള്‍, പൂക്കളം തുടങ്ങി ഓണമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റു രേഖകളും അപ്‍ലോഡ് ചെയ്യാവുന്നതാണ്. 

ഈ ചിത്രങ്ങള്‍ മാധ്യമങ്ങളുള്‍പ്പെട ആര്‍ക്കുവേണമെങ്കിലും സൗജന്യമായി പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ എടുത്തയാള്‍ക്ക് കൃത്യമായ കടപ്പാട് നല്‍കണമെന്നും വിക്കിപീഡിയ പ്രവര്‍ത്തകര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംശയങ്ങള്‍ തീര്‍ക്കാന്‍ https://w.wiki/B34P എന്ന പേജും ഒരുക്കിയിട്ടുണ്ട്.

Story Highlight: A collaborative project led by Wikimedia Foundation and Wikimedia of Kerala User Group, with the support of Sahya Digital Conservation Foundation, invites people to upload Onam-related images to Wikimedia Commons.

More Headlines

കൊല്ലം മൈനാഗപ്പള്ളി അപകടം: പ്രതികളെ പിടികൂടിയ ദൃശ്യങ്ങൾ പുറത്ത്; അജ്മലിനെ മർദ്ദിച്ചതിൽ കേസെടുക്കാൻ പ...
മലപ്പുറത്ത് എം പോക്‌സ് സംശയം: 38കാരൻ ചികിത്സയിൽ
വയനാട് ടൂറിസം പുനരുജ്ജീവിപ്പിക്കാൻ പുതിയ ക്യാമ്പയിൻ; മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചു
കിടിലൻ നമ്പറിനായി 7.85 ലക്ഷം രൂപ: കേരളത്തിലെ ഏറ്റവും ഉയർന്ന തുകകളിലൊന്ന്
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യവുമായി വീണാ ജോർജ് കേന്ദ്രമന്ത്രിയെ കാണും
കൊല്ലം മൈനാഗപള്ളി കേസ്: അജ്മലിനെ മർദിച്ചതിൽ കേസെടുക്കാൻ പൊലീസ്
റേഷൻ കട വിതരണക്കാർക്ക് കുടിശിക നൽകാതെ സർക്കാർ; സമരത്തിന് ഒരുങ്ങി വിതരണക്കാർ
കൊല്ലം മൈനാഗപ്പള്ളി അപകടം: മദ്യലഹരിയിൽ കാറോടിച്ച് കൊലപാതകം നടത്തിയ പ്രതികൾ റിമാൻഡിൽ
തിരുവോണത്തിന് മലയാളികൾക്കായി രജനികാന്തിന്റെ സ്റ്റൈലൻ ഡാൻസ്; വൈറലായി വിഡിയോ

Related posts

Leave a Reply

Required fields are marked *