ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവി: യോഗി സർക്കാരിനെതിരെ ബിജെപിയിൽ അതൃപ്തി

Anjana

ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നു. ബിജെപി എംഎൽസി ദേവേന്ദ്ര പ്രതാപ് സിംഗ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംസ്ഥാനത്തെ പെട്ടെന്നുണ്ടായ ഭരണവിരുദ്ധ വികാരത്തിന്റെ കാരണം ആരാഞ്ഞു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സർക്കാരിനേക്കാൾ സംഘടനയ്ക്ക് പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്തെ 10 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാനുള്ള ഉന്നതതല യോഗത്തിന് മുന്നോടിയായി കേശവ് പ്രസാദ് മൗര്യയും സംസ്ഥാന അധ്യക്ഷൻ ഭുപേന്ദ്ര ചൗദരിയും ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. സഖ്യകക്ഷികൾ അടക്കം പരാജയപ്പെട്ട പല നേതാക്കളും സർക്കാർ നയങ്ങളാണ് തോൽവിക്ക് കാരണമെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടൻ നടപ്പാക്കുമെന്ന സൂചനയാണ് ബിജെപി ദേശീയ നേതൃത്വത്തിൽ നിന്നും ലഭിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയെ മാറ്റാൻ ഉടൻ ആലോചനയില്ലെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരും മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരെ കൂടുതൽ ബഹുമാനിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

  ഉത്തർപ്രദേശിൽ നവവധുവിനെ ഭർത്താവും സഹോദരനും ചേർന്ന് കൊലപ്പെടുത്തി; പ്രണയം കാരണം
Related Posts
കേരളത്തിന് കേന്ദ്രസഹായം: കെ. സുരേന്ദ്രൻ പ്രശംസിച്ചു
Kerala aid

കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ 3,330 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ ബിജെപി സംസ്ഥാന Read more

പ്രയാഗ്‌രാജിൽ ഒൻപത് രൂപയ്ക്ക് വയറുനിറയെ ഭക്ഷണം; ‘മാ കി രസോയി’ യോഗി ഉദ്ഘാടനം ചെയ്തു
Maa Ki Rasoi

പ്രയാഗ്‌രാജിൽ വെറും ഒൻപത് രൂപയ്ക്ക് വയറുനിറയെ ഭക്ഷണം നൽകുന്ന "മാ കി രസോയി" Read more

മോഷ്ടിക്കപ്പെട്ട ട്രാൻസ്\u200cഫോർമറിന് പകരം പുതിയത് സ്ഥാപിച്ചു; ഉത്തർപ്രദേശ് ഗ്രാമത്തിന് വൈദ്യുതി തിരികെ
Transformer Theft

ഉത്തർപ്രദേശിലെ സോറാഹ ഗ്രാമത്തിൽ മോഷ്ടിക്കപ്പെട്ട ട്രാൻസ്\u200cഫോർമറിന് പകരം പുതിയൊരെണ്ണം സ്ഥാപിച്ചു. 25 ദിവസത്തോളം Read more

  സനാതന ധർമ്മ പരാമർശം: മുഖ്യമന്ത്രിക്കെതിരെ ബിജെപി, പിന്തുണയുമായി കോൺഗ്രസ്
ഉത്തർപ്രദേശിലെ ഗ്രാമം വൈദ്യുതിയില്ലാതെ: ട്രാൻസ്‌ഫോർമർ മോഷണം ജനജീവിതം തകിടം മറിച്ചു
Transformer theft UP village

ഉത്തർപ്രദേശിലെ ബദൗൻ ജില്ലയിലെ സൊറാഹ ഗ്രാമത്തിൽ ട്രാൻസ്‌ഫോർമർ മോഷണം പോയതിനെ തുടർന്ന് അയ്യായിരത്തിലധികം Read more

ഇന്ത്യ ഗേറ്റിന്റെ പേര് ‘ഭാരത് മാത ദ്വാർ’ ആക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി നേതാവ്
India Gate renaming

ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖി, ഇന്ത്യ ഗേറ്റിന്റെ പേര് Read more

കണ്ണൂർ കണ്ണപുരം കൊലപാതകം: 19 വർഷത്തിനു ശേഷം ഇന്ന് ശിക്ഷാവിധി
Kannur murder case sentencing

കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിന്റെ കൊലപാതക കേസിൽ ഇന്ന് തലശേരി ജില്ലാ Read more

ഉത്തർ പ്രദേശിൽ മാധ്യമപ്രവർത്തകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കുടുംബം കൊലപാതകം ആരോപിക്കുന്നു
Uttar Pradesh journalist death

ഉത്തർ പ്രദേശിലെ ഉന്നാവോയിൽ 24 വയസ്സുള്ള മാധ്യമപ്രവർത്തകൻ ശുഭം ശുക്ലയെ മരിച്ച നിലയിൽ Read more

ജി സുധാകരനെ പുകഴ്ത്തി ബിജെപി; കായംകുളത്ത് സിപിഎമ്മിൽ നിന്ന് കൂട്ട രാജി
G Sudhakaran BJP praise

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജി സുധാകരനെ പ്രശംസിച്ചു. സുധാകരൻ മാതൃകാപരമായ Read more

  മുസ്ലിം ലീഗുമായുള്ള ബന്ധം ശക്തമെന്ന് രമേശ് ചെന്നിത്തല
സനാതന ധർമ്മം: കേരള ചരിത്രം വീണ്ടും പഠിക്കാൻ മുഖ്യമന്ത്രിയോട് ബിജെപി
Sanatana Dharma Kerala

ബിജെപി ദേശീയ വക്താവ് ഗുരുപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു. സനാതന ധർമ്മത്തെക്കുറിച്ചുള്ള Read more

സനാതന ധർമ്മ പ്രസ്താവന: എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രൻ
Sanatana Dharma controversy

സനാതന ധർമ്മത്തെക്കുറിച്ചുള്ള എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. Read more

Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക