മധുരയില്‍ നാം തമിഴര്‍ കക്ഷി നേതാവ് വെട്ടിക്കൊല്ലപ്പെട്ടു

Anjana

മധുരയിലെ തലക്കുളം പ്രദേശത്ത് നാം തമിഴര്‍ കക്ഷിയുടെ നേതാവ് ബാലസുബ്രഹ്മണ്യന്‍ കൊല്ലപ്പെട്ടു. സേലൂര്‍ സ്വദേശിയും മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയുമായ ബാലസുബ്രഹ്മണ്യനെ രാവിലെ ഏഴുമണിയോടെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രഭാത സവാരിയ്ക്കിടെ തലക്കുളം പൊലീസ് സ്റ്റേഷന് സമീപത്തുവച്ചായിരുന്നു കൊലപാതകം നടന്നത്.

വല്ലഭായി റോഡിലെ തലക്കുളത്തിന് സമീപത്ത് വച്ച്, ആയുധങ്ങളുമായി എത്തിയ നാലംഗ സംഘമാണ് ബാലസുബ്രഹ്മണ്യത്തെ ആക്രമിച്ചത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. കഴുത്തിനും തലയ്ക്കും വെട്ടേറ്റ ബാലസുബ്രഹ്മണ്യത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മന്ത്രി പഴനിവേല്‍ ത്യാഗരാജന്റെ വീടിന് സമീപത്താണ് കൊലപാതകം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മധുര കമ്മിഷണര്‍ ലോകനാഥന്റെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു. ബാലസുബ്രഹ്മണ്യത്തിനെതിരെ 2012ല്‍ ഒരു കൊലപാതക കേസുണ്ടെന്നും ഇയാള്‍ക്ക് ചില കുടുംബ പ്രശ്‌നങ്ങളുണ്ടെന്നും പൊലിസ് പറഞ്ഞു. ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്‌ട്രോങിന്റെ കൊലപാതക വിവാദം കെട്ടടങ്ങും മുന്നേയാണ് തമിഴ്‌നാട്ടില്‍ മറ്റൊരു രാഷ്ട്രീയ നേതാവ് കൂടി കൊല്ലപ്പെട്ടത്.

  സംസ്ഥാന സ്കൂൾ കലോത്സവം: സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് സതീശൻ
Related Posts
മെഡിക്കൽ മാലിന്യം തള്ളൽ: കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിമർശനം
Kerala medical waste dumping

കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളിയതിനെ കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ വിമർശനം Read more

റെയിൽവേ ജീവനക്കാരൻ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ചു; 200-ലധികം ബാഗുകളുമായി പിടിയിൽ
Railway employee stealing bags

മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ച റെയിൽവേ ജീവനക്കാരൻ പിടിയിലായി. Read more

തേനിയിൽ ഭീകര വാഹനാപകടം: മൂന്ന് മലയാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Theni bus accident

തമിഴ്നാട്ടിലെ തേനി ജില്ലയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. Read more

  റെയിൽവേ ജീവനക്കാരൻ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ചു; 200-ലധികം ബാഗുകളുമായി പിടിയിൽ
കാസർകോഡ് എടിഎം കവർച്ച: മുഖ്യപ്രതി പിടിയിൽ
Kasaragod ATM robbery

കാസർകോഡ് ഉപ്പളയിലെ എടിഎം കവർച്ച കേസിൽ മുഖ്യപ്രതി കാർവർണൻ പിടിയിലായി. തമിഴ്നാട് ട്രിച്ചി Read more

തിരുനെൽവേലിയിൽ മാലിന്യം തള്ളിയ കേരള കമ്പനി കരിമ്പട്ടികയിൽ
Kerala medical waste dumping Tamil Nadu

തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് Read more

മലപ്പുറത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു; കുടുംബ പ്രശ്നമെന്ന് പൊലീസ്
SDPI worker attacked Malappuram

മലപ്പുറം തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. കോതപ്പറമ്പ് ബീച്ച് പരിസരത്ത് വച്ച് Read more

സന്തോഷ് ട്രോഫി: കേരളം തമിഴ്നാടിനോട് സമനില; ക്വാർട്ടർ ഫൈനലിൽ കശ്മീരിനെ നേരിടും
Kerala Santosh Trophy football

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം തമിഴ്നാടിനോട് സമനില വഴങ്ങി. നിജോ ഗിൽബർട്ടിന്റെ അവസാന Read more

  ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തോട് വിടപറയുന്നു; സർക്കാർ യാത്രയയപ്പ് നൽകുന്നില്ല
ഇടുക്കിയിൽ കുപ്രസിദ്ധ ഇറാനി ഗാങ് അംഗങ്ങൾ പിടിയിൽ; ദക്ഷിണേന്ത്യൻ മോഷണ ശൃംഖല വെളിച്ചത്തേക്ക്
Irani Gang arrest Idukki

ഇടുക്കിയിലെ നെടുംകണ്ടത്ത് തമിഴ്‌നാട്ടിലെ കുപ്രസിദ്ധ തസ്‌കര സംഘമായ ഇറാനി ഗാങ്ങിന്റെ രണ്ട് അംഗങ്ങൾ Read more

ആശുപത്രി മാലിന്യ പ്രശ്നം: അന്തർസംസ്ഥാന തർക്കമാക്കരുതെന്ന് ഹരിത ട്രൈബ്യൂണൽ
hospital waste dumping

തമിഴ്നാട്ടിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സംഭവം അന്തർസംസ്ഥാന തർക്കമാക്കരുതെന്ന് ദേശീയ Read more

തിരുനെല്‍വേലി മാലിന്യ നീക്കല്‍: നാളെയും തുടരും, നാല് ലോഡ് കൂടി നീക്കാനുണ്ട്
Tirunelveli garbage removal

തിരുനെല്‍വേലിയിലെ മാലിന്യ നീക്കല്‍ ദൗത്യം നാളെയും തുടരും. കൊണ്ടാനഗരം, പളവൂര്‍ എന്നിവിടങ്ങളില്‍ നാല് Read more