തിരുവനന്തപുരം◾: തദ്ദേശ തിരഞ്ഞെടുപ്പിൽ മുൻ എംഎൽഎ കെ എസ് ശബരീനാഥൻ മത്സരിക്കുമെന്ന് കെ മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല കെ മുരളീധരനാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞെന്നും തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട് വൈഷ്ണവി അടക്കം മത്സരത്തിനുണ്ടാകും. എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും പാർട്ടി പരിഗണിച്ചിട്ടുണ്ട്. സ്ഥാനാർഥി പട്ടിക തയ്യാറാണെന്നും കെ മുരളീധരൻ അറിയിച്ചു. ഒന്നാം സ്ഥാനത്ത് വരാൻ വേണ്ടിയുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗ്, കേരള കോൺഗ്രസുമായുള്ള ചർച്ച നടക്കുകയാണ്. മൂന്ന് പാർട്ടികളുമായുള്ള ചർച്ച പൂർത്തിയായി കഴിഞ്ഞു. ഘടകകക്ഷികളുമായി ഒന്നുകൂടി ചർച്ച ചെയ്ത ശേഷം ഇന്നോ നാളെയോ ആയിട്ട് സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്ന് കെ മുരളീധരൻ വ്യക്തമാക്കി. ശക്തരായ സ്ഥാനാർത്ഥികളെയാണ് കളത്തിൽ ഇറക്കുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു.
കോർപ്പറേഷനിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക നാളെ പുറത്തുവിടുമെന്നും കെ മുരളീധരൻ അറിയിച്ചു. കെ എസ് ശബരീനാഥൻ തിരുവനന്തപുരം കോർപ്പറേഷൻ കവടിയാർ വാർഡിൽ മത്സരിക്കും. അതിനാൽത്തന്നെ, കവടിയാർ വാർഡ് ഇത്തവണ ശ്രദ്ധേയമാകും.
ഘടകകക്ഷികളുടെ ചർച്ച കൂടിയാണ് ഇനി പൂർത്തിയാകാൻ ഉള്ളത്. അതിനു ശേഷം അന്തിമ പട്ടിക പുറത്തിറക്കും.
UDF തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കുമെന്നും കെ.മുരളീധരൻ പ്രഖ്യാപിച്ചു. ഇതിനായുള്ള എല്ലാ പ്രവർത്തനങ്ങളും കോൺഗ്രസ് ആരംഭിച്ചു കഴിഞ്ഞു.
Story Highlights: കെ.എസ്. ശബരീനാഥൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും തിരുവനന്തപുരം കോർപ്പറേഷൻ യു.ഡി.എഫ് പിടിക്കുമെന്നും കെ. മുരളീധരൻ അറിയിച്ചു.



















