പത്തടിപ്പാലത്ത് ദേശീയപാതയിൽ ഇരുചക്രവാഹന യാത്രക്കാരുടെ കണ്ണിൽ എരിച്ചിൽ അനുഭവപ്പെട്ടതായി പരാതി ഉയർന്നു. ഇന്ന് രാവിലെയാണ് സംഭവം. അന്തരീക്ഷത്തിൽ മുളകുപൊടി കലർന്നതാവാം കാരണമെന്ന് സംശയിക്കുന്നു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി റോഡ് വെള്ളമൊഴിച്ച് വൃത്തിയാക്കി.
പരാതിയെ തുടർന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. മുളക് പൊടി കയറ്റിവന്ന ഒരു വാഹനത്തിൽ നിന്നും പാക്കറ്റ് റോഡിൽ വീണ് പൊട്ടിയതാകാം കാരണമെന്ന് പോലീസ് അറിയിച്ചു. റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ പൊടി അന്തരീക്ഷത്തിൽ കലർന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
കണ്ണെരിച്ചിലിനെ തുടർന്ന് നിരവധി പരാതികൾ ഉയർന്നതോടെ പോലീസ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ് എത്തി റോഡ് വൃത്തിയാക്കുകയായിരുന്നു. മുളകുപൊടി കലർന്ന അന്തരീക്ഷം ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കിയതായും പരാതി ഉയർന്നിട്ടുണ്ട്.
Story Highlights: Chilly powder spread in the air in Kochi caused eye irritation to commuters.